ഇഷ്ടം എനിക്കിഷ്ടം
പ്രണയം
Istam enikkistam (Pranayam)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംതേജ്‌ മെര്‍വിന്‍
ഗാനരചനമൻസൂർ അഹമ്മദ്
ഗായകര്‍ശങ്കര്‍ മഹാദേവന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 14 2021 04:58:54.
 
ഇഷ്ടം എനിക്കിഷ്ടം ആരോടും തോന്നാത്തൊരിഷ്ടം
ആദ്യമായ് തോന്നിയൊരിഷ്ടം
ഇഷ്ടം എനിക്കിഷ്ടം ആരോടും പറയാത്തൊരിഷ്ടം
ആരാരും അറിയാതൊരിഷ്ടം
ഇഷ്ടം എനിക്കിഷ്ടം ആശകള്‍ പൂക്കുന്നൊരിഷ്ടം
ആനന്ദം തോന്നുന്നൊരിഷ്ടം

നി രി ഗ മ നി ധാ ധാ മാ
പ നി രി ഗാ മ ഗാ

പൂവോ നിന്‍ ചിരി പൂപ്പന്തലോ
തേനോ നിന്‍ മൊഴി തേന്‍പുഴയോ (൨)
ചെമ്പരത്തി പൂവിന്‍ ചന്തമല്ലേ
ചെമ്പകപൂവിന്‍ സുഗന്ധമല്ലേ
ചെണ്ടുമല്ലി പൂവിന്‍ നിറമല്ലേ
ചെന്താമര പൂപോല്‍ ചുണ്ടല്ലേ
അറിയില്ല എനിക്കറിയില്ല എങ്ങിനെ ഞാനൊന്നു വര്‍ണ്ണിക്കും
അറിയില്ല എനിക്കറിയില്ല
എങ്ങിനെ ഞാന്‍ നിന്നെ പ്രണയിക്കും

കയ്യില്‍ എന്തിനു തങ്കവള
മാറില്‍ എന്തിനു കല്ലുമാലാ (൨)
നെറ്റിയില്‍ ചന്ദനകുറിവേണ്ട
മുടിയില്‍ മുല്ലപ്പൂ മാലവേണ്ട
കണ്ണില്‍ കരിമഷികരവേണ്ടാ
കാലില്‍ വെള്ളിക്കൊലുസ്സു വേണ്ടാ
പെണ്ണേ നിനക്കുവേണ്ടാ
ആഡംബരത്തിന്റെ അഴകുവേണ്ട
അറിയില്ല എനിക്കറിയില്ല
എങ്ങിനെ ഞാന്‍ നിന്നെ പ്രണയിക്കും




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts