ആറ്റിലാനചന്തം ചിന്തും
വാനമ്പാടി
Aattilana chandam chinthum (Vaanampadi)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംരവീന്ദ്രൻ
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍ഉണ്ണി മേനോന്‍ ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:46.

ആറ്റിലാനച്ചന്തം ചിന്തും ആറന്മുളയോടം
കാറ്റില്‍ വഞ്ചിപ്പാട്ടില്‍ നീന്തും ആറന്മുളയോടം.. (ആറ്റിലാനച്ചന്തം... )
പമ്പാനദിപ്പെണ്ണേ.. നിന്റെ ഉതൃട്ടാതി ചിത്രത്തോണി.. (2)
കൂമ്പത്തൊരു നയം വിടാന്‍ പൊന്നേ പോന്നീടാം.. ഞാന്‍ തന്നെ പോന്നീടാം...
(ആറ്റിലാനച്ചന്തം... )

തിരുവോണത്തോണിയുടെ മേള കണ്ട്
തീരങ്ങള്‍ തകതെയ്തോം പാടീടുമ്പോള്‍.. (തിരുവോണത്തോണിയുടെ.. )
ഓളക്കൈ താളത്തില്‍ തോളത്തു വച്ചെന്റെ
ഓടം പോലങ്ങയെ ഓമനിക്കാം.. പള്ളിയോടം പോലങ്ങയെ ഓമനിക്കാം...
(ആറ്റിലാനച്ചന്തം... )

തെയ്യാരേ തെയ്യാ.. തെയ്യ തെയ്യ തെയ്യ.. തെയ്യാരേ തെയ്യാ.. ഒയ്യാ...
തെയ്യാരേ തെയ്യാ.. തെയ്യ തെയ്യ തെയ്യ.. തെയ്യാരേ തെയ്യാ.. ഒയ്യാ...
തെയ്യം തിന താനോ.. തെയ്യത്തോം.. തെയ്യം തിന താനോ.. തെയ്യത്തോം..
തെയ്യം തിന തെയ്യം തിന... തെയ്യം തിന തെയ്യം തിന...
തെയ്യം തിന തെയ്യം തിന... തെയ്യം തിന തെയ്യം തിന...

ഓ... ഓ... ഓ... ഓ... ഓ... ഓ...

ആറു മുളയേറും ഭഗവാനെ
അണിയോടം ഏറ്റി ഞാന്‍ വന്നിടുമ്പോള്‍.. (ആറുമുളയേറും.. )
കാമിച്ച ദേവനെ കാണാന്‍ കഴിഞ്ഞതില്‍
കരളൊരുക്കീടുന്നു വള്ളസദ്യ.. നിന്റെ കരളൊരുക്കീടുന്നു വള്ളസദ്യ...
(ആറ്റിലാനച്ചന്തം... )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts