പിതാവേ അനന്ത
സ്നേഹ ഗീതങ്ങൾ
Pithave ananhta (Sneha geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംസണ്ണി സ്റ്റീഫന്‍
ഗാനരചനഫാ.മൈക്കിൾ പനച്ചിക്കൽ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 11 2016 07:20:38.


പിതാവേ അനന്ത നന്മയാകും പരമോന്നത
ഹൃദയം തുറന്നു സ്നേഹമേകും കരുണാമയാ (പിതാവേ)
കൃപയോലും ഏക നാമം പരിപൂജ്യമായിടേണം
തിരുവിഷ്ടം എന്നുമിവിടെ പ്രിയമാകണം
നിറവേറണം (പിതാവേ...)

ഗുരുനാഥനായി നീ കൂടെ ഉണ്ടാവുകിൽ
ചെയ്യുന്നതാകെയും ഫലമായിടും(ഗുരു നാഥനായി)
ഭരമേറ്റ കാര്യമേതും ആശ്വാസദായകാൻ
മിഴിവോടെ പൂര്തിയാക്കുവാനും കഴിവേകിടും (പിതാവേ...)

അനുസ്യൂതമാരിലും നീ വന്നു വാഴുകിൽ
ബലഹീന ജീവിതം ജയമാര്‍ന്നിടും (അനുസ്യൂതമാരിലും)
ഭയമെതും ഏശിടാതെ ഏതേതു ക്ലേശവും
അവനായി ഏറ്റു വാങ്ങിടാനും മനസ്സാകണം(പിതാവേ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts