ആടിക്കാറിൻ
തപസ്യ
Aadikkarin (Thapasya)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംസണ്ണി സ്റ്റീഫന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:43.

ആടിക്കാറിൻ മഞ്ചൽ മാഞ്ഞു മെല്ലെ മേലെ
പാടിത്തീരും മുമ്പേ മായും രാഗം പോലെ
ചിങ്ങം തന്നൂ കിളിക്കൊഞ്ചലിൻ
പൊന്നും തേനും ഒരു നൊമ്പരം
തിരി നീട്ടി നിൽക്കും പോലെ
പൂത്തു ചെമ്പകം

കാണും പൂവിൻ ഗന്ധം മായുന്നു നാം തേടുന്നു
കാണാത്ത പൊന്നിൻ സുഗന്ധം
കണ്ണിൽ വീണു മായും സ്വപ്നമൊ
പിന്നിൽ വന്നു കണ്ണാരം പൊത്തിപ്പാടുന്നു
കണ്ണീരാറ്റിൽ പൂത്തു പൊന്നാമ്പൽ
ആ പൂ തേടി ആരിന്നെന്റെ കൂടേ നീന്തുന്നു
ഏതോ ഓർമ്മകൾ

പാടും പാട്ടിന്നീണം മായുന്നു നാം തേടുന്നു
പാടാത്ത പാട്ടിന്നർത്ഥങ്ങൾ
എന്തേ തുമ്പി തുള്ളാൻ പോരാത്തൂ
കണ്ണീരോടെ ചോദിച്ചതാരാണെന്നുള്ളിൽ
പുന്നെല്ലോല തുഞ്ചത്തൂഞ്ഞാലാ പൊന്നൂഞ്ഞാലാ
കന്നിത്തെന്നൽ പാടി ആടുന്നു താളം തുള്ളുന്നു


 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts