പൊന്നാര്യന്‍ കതിര്‍
തപസ്യ
Ponnaryan kathir (Thapasya)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംസണ്ണി സ്റ്റീഫന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:43.
പൊന്നാര്യൻ കതിർ കൊയ്യാൻ വായോ
പുന്നാരക്കിളി മോളേ
വല്ലോരും വന്നു കൊയ്യും മുൻപ്
എല്ലാരും ചേർന്നു വായോ
മണ്ണും ചാരിയിരുന്നൊരു ചെക്കൻ
പെണ്ണും കൊണ്ടങ്ങ് പോകും
തത്തച്ചുണ്ടൻ കൊയ്ത്തരിവാളു
നൃത്തോം ചെയ്യണേ
നൃത്തോം ചെയ്യണേ
(പൊന്നാര്യൻ..)

പുഞ്ചക്കതിരിൻ വേളിക്കാരെല്ലാം പോരുന്നു
കാക്കക്കുയിലും പോന്നു കാക്കച്ചിയമ്മായി
കന്നിക്കതിർ കൊച്ചു പെണ്ണേ
വേളിച്ചെറുക്കനെ തോളത്തെടുത്തു വന്നേ
(പൊന്നാര്യൻ..)

നിന്റെ മടിയിൽ പെണ്ണേ വെറ്റിലപ്പാക്കുണ്ടോ
വെറ്റിലപ്പാക്കുണ്ടേൽ തായോ കൊറ്റിക്കും കുട്ട്യോൾക്കും
പൊന്നരിവാൾ പാട്ടുമായ് വന്നോനും നിന്നോനും
ചോടു വെച്ചാടുകയായ്
(പൊന്നാര്യൻ..)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts