പൊന്‍‌ചിങ്ങ
തപസ്യ
Pon chinga (Thapasya)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംസണ്ണി സ്റ്റീഫന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:43.
പൊൻചിങ്ങച്ചില്ലയിലാരോ ഊഞ്ഞാലാടി
രണ്ടീറ്റക്കുഴലുകളൊന്നായ് പിന്നിൽ പാടീ
മധുമദമാർന്നോരോ കുയിലും പാടിയുണർന്നല്ലോ
ഇരുഹൃദയവിപഞ്ചികളിൽ ശ്രീരാഗമുണർന്നല്ലോ
മണിയറയായ് മുല്ലക്കുടിലുകൾ മലർവാകകൾ പൂക്കുടയായ്
ആരോ ചൊല്ലി ഈ കാതിൽ ചൊല്ലി
വെറ്റില വേണമടയ്ക്കാ വേണം ഏലത്തരി വേണം(2)
(പൊൻ ചിങ്ങ...)

ഒരു തുമ്പിച്ചിറകുകൾ മേലേ
ഒളിചിന്നും പൊൻ വെയിലായ്
തുമ്പപ്പൂ പാൽച്ചിരിയായ്
വരവായി പൂത്തിരുവോണം (2)
ഇളകട്ടെ പൂവുടയാടകളിൽ
ഇളവെയിലും തങ്കക്കസവായ്
കിളി പാടാ കാവുണ്ടോ
പൂ ചൂടാ തൊടിയുണ്ടോ
ആരോ ചൊല്ലി ഈ കാതിൽ ചൊല്ലി
വെറ്റില വേണമടയ്ക്കാ വേണം ഏലത്തരി വേണം(2)
(പൊൻ ചിങ്ങ...)

വഴിയോരക്കുരുവികൾ മൂളി
ഇവരേതു നാട്ടീന്നോ
മുത്താരം കുന്നിലെഴും
പൊൻമുള പോലും തംബുരുവായ് (2)
പ്രണയത്തിൻ നറുമധുവാലേ
ഹൃദയങ്ങൾ നിറകുടമായ്
തളിർ ചൂടും തേന്മാവിൽ
കുയിൽ പാടി മദിക്കുമ്പോൾ
ആരോ ചൊല്ലി ഈ കാതിൽ ചൊല്ലി
വെറ്റില വേണമടയ്ക്കാ വേണം ഏലത്തരി വേണം(2)
(പൊൻ ചിങ്ങ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts