അന്തിവിണ്ണിലെ
Mercara
Anthi vinnile (Mercara)
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനഷിബു ചക്രവർത്തി
ഗായകര്‍എം ജി ശ്രീകുമാർ ,സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:43.
 

അന്തിവിണ്ണിലെ ചന്ദ്രബിംബമേ
പഞ്ഞിമേഘമെത്ത വിരിച്ചിന്നുറങ്ങിയോ
മഞ്ഞു പെയ്യവേ ഈ കുഞ്ഞു രാവിലെ
തിങ്കളിന്നു വാനിൽ തനിയെ കണ്ണുറങ്ങുമോ
കണ്ണുറങ്ങുമോ
(അന്തിവിണ്ണിലെ...)


വിണ്ണിൻ മേലെ കിഴക്കിന്റെ താഴ്വാരത്തിൽ
ആഹാ മുല്ലപ്പൂം താരങ്ങൾ പൂത്തിറങ്ങി
മണ്ണിൻ തീരാത്ത മോഹത്തിൻ പൊൻ താരങ്ങൾ
അന്തിവാനം പോൽ ചോന്നു തുടുത്തുവല്ലോ
ഉള്ളിന്നുള്ളിൽ കിനാവിന്റെ പൊന്നൂഞ്ഞാല്
അതിൽ തന്നാനം ആടുന്നു പെൺ കിടാവ്
പറയൂ മിഴിയിൽ മഷിയെഴുതിയതാരു
കനവിൻ വിരലാൽ മഷി എഴുതിയതല്ലേ
(അന്തിവിണ്ണിലെ...)

വിണ്ണിൻ വേളി കഴിഞ്ഞിന്ന് നാളേറെയായ്
അതേ നാളേറെ നാളേറെ നാളേറയായ്
ഇന്നും സ്നേഹിച്ചും മോഹിച്ചും കൊതി തീർന്നില്ലേ
ആഹാ സ്നേഹിച്ചാൽ സ്നേഹത്തിൻ കൊതി തീരുമോ
തമ്മിൽ തമ്മിൽ നാം തുണയായ് തീരാറില്ലേ
അതിൽ നീ തന്നെ ഞാനെന്ന് തോന്നാറില്ലേ
പറയൂ പറയൂ ഇത് ചൊല്ലിയതാര്
പനിനീർമതിയായ് ഇതു ചൊല്ലിയതല്ലേ
(അന്തിവിണ്ണിലെ...)








 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts