വിടർന്നിടുന്ന പുഞ്ചിരി
സ്നേഹ ദീപിക
Vidarnnidunna Punchiri (Sneha deepika)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംജോണ്‍സണ്‍
ഗാനരചനഅന്തോണിക്കുട്ടി
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര ,സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:42.

വിടര്‍ന്നിടുന്ന പുഞ്ചിരി ഈ പൊന്‍‌ചുണ്ടിലായ്
പരന്നിടുന്നു പരിമളം കുളിര്‍ത്തെന്നലായ്
മനോഹരി മനുഷ്യപുത്രനമ്മയായ നീ
മനസ്സില്‍ വന്നീടുമ്പോള്‍
( വിടര്‍ന്നിടുന്ന .... )

പൂജാസുമം പുണ്യപാദുകേ
പൂജ ചെയ്തിടാം പൂജ്യമായി മേലില്‍ (2)
പകരമായ് നീ തഴുകിയെന്നും
അകമലിഞ്ഞു നിന്റെ സ്നേഹമമ്മേ
തന്നീടുകില്‍ ഞങ്ങള്‍ ധന്യരായ്
ലലാ..ലാല..ലാ‍ലലലാ..
( വിടര്‍ന്നിടുന്ന .... )

ആരാധ്യനാം നിന്റെ സൂനുവേ..
മര്‍ത്യനേകി നീ അമ്മയായി മണ്ണില്‍ (2)
അനുദിനം നീ.അരികിലെന്നും
കറകളഞ്ഞു നിന്റെ പുത്രനൊപ്പം
ചേര്‍ത്തീടുകില്‍ ഞങ്ങള്‍ ധന്യരായ്..
ലലാ..ലാല..ലാ‍ലലലാ..
( വിടര്‍ന്നിടുന്ന .... )


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts