യേശു വരുമീ മണ്ണില്‍
സ്നേഹ സങ്കീർത്തനം
Yesu Varumee mannil (Sneha sankeerthanam)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംജേഴ്സൺ ആന്റണി
ഗാനരചനജയൻ പള്ളുരുത്തി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:42.

യേശു വരുമീ മണ്ണില്‍ സ്നേഹമഴയായ് വീണ്ടും
യേശു തൊടുമീ നെഞ്ചില്‍ പാപമുകില്‍ മായുമ്പോള്‍
പാടുമതിനാലെന്‍ ഹൃദയം പ്രാര്‍ഥനാഗീതം
(യേശു വരുമീ )

ആശകളുമായ് ദിനവും ഉണരുമെന്‍ നാവില്‍ നീ
നാമജപമായ് എന്നില്‍ സ്തുതികള്‍ ഞാന്‍ പാടീടാം
അഭയമരുളും ഇടയനരികില്‍ ഒരു കിടാവായ് ഞാനും
അമൃതമരുളും ഗുരുവരന്‍ നീ തഴുകുമോ എന്‍ ഹൃദയം
നീ എന്‍ ജീവന്‍ കേഴുന്ന നേരം
(യേശു വരുമീ )

ഞാനറിയുന്നെന്‍ മനവും പലയിടം പായുമ്പോള്‍
പാപമതില്‍ ഏതോന്നോ അറിവിലായ് തോന്നേണം
ഹൃദയം അറിയും പരമഗുരുവെന്‍ അരികിലായ് വാഴുമ്പോള്‍
സദയമടിയന്‍ ചെയ്ത പിഴകള്‍ കരുണയാല്‍ മാപ്പേകൂ
നീ എന്‍ ജീവന്‍ കേഴുന്ന നേരം
(യേശു വരുമീ )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts