സ്വാമി ശരണം
ശബരീശ ഗീതം
Swami sharanam (Shabareesha Geetham)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനകെ ജി മേനോന്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 18 2012 05:29:21.
 

സ്വാമിശരണം ശരണം മണികണ്ഠാ
സ്വാമിശരണം ശ്രീഭൂതനാഥാ (2)
(സ്വാമിശരണം ശരണം )

പമ്പയാര്‍ നിന്‍പാദപൂജകള്‍ ചെയ്തതെന്നും
സമ്പല്‍സമൃദ്ധി വളര്‍ത്തിടുന്നു
കൂപ്പുകൈയാല്‍ ചുറ്റും മാമല നില്‍ക്കുന്നു
വാഴ്ത്തുന്നു നിന്നെ തപസ്സിരുന്നു്
(സ്വാമിശരണം ശരണം )

പാപകര്‍മ്മങ്ങളെ പാവനമാക്കുന്നു
പാറും പറവ ശരണമോതി
ചന്ദനക്കാറ്റെന്നും വീശുന്നു ദേവന്റെ
സുന്ദരമേനി തഴുകി മന്ദം
(സ്വാമിശരണം ശരണം )

മാമരക്കൂട്ടങ്ങള്‍ അയ്യപ്പപാട്ടുകള്‍
താളത്തിന്നൊപ്പിച്ചു പാടിടുന്നു
പൂവാടിയെങ്ങുമേ പൂത്താലമേന്തി നിന്‍
പൂജയ്ക്കൊരുങ്ങുന്നു ഭക്ത്യാദരം
(സ്വാമിശരണം ശരണം )

പച്ചപ്പുല്‍ നല്‍പട്ടിന്‍ പാതയൊരുക്കുന്നു
അങ്ങയ്ക്കു പൂങ്കാവനത്തില്‍ പോകാന്‍
അമ്പരമുറ്റത്തു നിത്യവും താരകള്‍
കര്‍പ്പൂരദീപം കൊളുത്തീടുന്നു
(സ്വാമിശരണം ശരണം )

ഈരേഴുലോകങ്ങളൊക്കെയും അയ്യന്റെ
പാദസേവയ്ക്കായൊരുങ്ങി നില്‍പ്പൂ
ഞാന്‍ നിന്റെ കൈത്തിരിയേന്തി നില്‍ക്കുന്നു
നിന്‍ ജ്യോതിയില്‍ ചേര്‍ന്നലിഞ്ഞീടുവാനായി
(സ്വാമിശരണം ശരണം )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts