മല ചവുട്ടി
ശബരീശ ഗീതം
Mala chavutti (Shabareesha Geetham)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനകെ ജി മേനോന്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 18 2012 05:26:00.
 
മല ചവുട്ടി മല ചവുട്ടി ഒടുവിലെത്തി മാമല
ശബരിമാമല കണ്ടു ഞങ്ങള്‍
ശബരിനാഥന്റെ കോവിലും
അമ്പലാമണി കേട്ടു ഞങ്ങള്‍ ശംഖനാദം കേട്ടു
അമ്പലക്കിളി പോലെ ഞങ്ങള്‍ ശരണഗീതം പാടി
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ (2)

പമ്പ പാടിയൊഴുകി
പമ്പ പാടിയൊഴുകി പുണ്യനീരില്‍ നീരാടി
ഇമ്പമോടെ മലകയറി ഇരുമുടിയും ഏന്തി
ചോലമരം കുട പിടിച്ചു തണല്‍ വിരിച്ച പാതയില്‍
കാടു പൊട്ടി ചിരി പൊഴിച്ചു ഭക്തരെ കണ്ടു
അയ്യപ്പഭക്തരെ കണ്ടു
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ (2)

പതിനെട്ടാംപടി കേറി
പതിനെട്ടാംപടി കേറി സന്നിധാനം പൂകി
പരംപൊരുളിന്‍ മുമ്പില്‍ ഞങ്ങള്‍ സാഷ്ടാംഗം നമിച്ചു
വഴിപാടുകള്‍ മുറപോലെ ചെയ്തു ഞങ്ങള്‍ മടങ്ങി
അഴകാര്‍ന്ന ഭഗവാന്റെ നിനവുകള്‍ നിറച്ചു
(മല ചവുട്ടി )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts