അമ്പലപ്രാവുകൾ
ശബരീശ ഗീതം
Ambalapraavukal (Shabareesha Geetham)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനകെ ജി മേനോന്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 18 2012 05:27:27.
 
സ്വാമിയേ....

അമ്പലപ്രാവുകള്‍ ഞങ്ങള്‍ വരുന്നു
ചുറ്റമ്പലത്തില്‍ നിന്റെ സന്നിധിയില്‍
അമ്പലമുറ്റത്തില്‍ തത്തിക്കളിക്കും
ഞങ്ങള്‍ക്കവലംബം നീ ശരണമയ്യപ്പാ
ശരണമയ്യാ നീ ശരണമയ്യാ
(അമ്പലപ്രാവുകള്‍ )

കോവിലില്‍ നിന്നുള്ളോരരവണപ്പായസം
പൂജിച്ച നൈവേദ്യം ഭുജിച്ചിടുവാന്‍
(കോവിലില്‍ )
പൂര്‍വ്വകര്‍മ്മങ്ങള്‍ തന്‍ പുണ്യമൂട്ടീടുവാന്‍
താരകബ്രഹ്മമേ ഞങ്ങള്‍ വരുന്നു
(അമ്പലപ്രാവുകള്‍ )

അഖിലാണ്ഡകോടി ചരാചരം കൈകൂപ്പും
ശബരീശനെ കണ്ടു മുക്തി നേടാന്‍
(അഖിലാണ്ഡകോടി )
മണികണ്ഠനാമമന്ത്രങ്ങള്‍ ഉരുവിട്ടു
തിരുസന്നിധാരത്തില്‍ ഞങ്ങള്‍ വരുന്നു
(അമ്പലപ്രാവുകള്‍ )

കൂടുകള്‍ വിട്ടു നിന്‍ കൂട്ടിലേക്കൊന്നിച്ചു
കൂടുവാനായിതാ ഞങ്ങള്‍ വരുന്നു
(കൂടുകള്‍ )
ശബരിമലസന്നിധിയില്‍ ചോലമലര്‍ക്കാവുകള്‍
ഞങ്ങള്‍ തന്‍ കൂടാക്കി മാറ്റു ദേവാ
(അമ്പലപ്രാവുകള്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts