കിനാവിൻ സംഗമം
നീയും നിലാവും
Kinavin sangamam (Neeyum Nilavum)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംഷഹബാസ് അമൻ
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍ഷഹബാസ് അമൻ ,ഗായത്രി അശോകൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:39.

കിനാവിൻ സംഗമം ഈ നിലാവിൻ ചുംബനം
എൻ ജീവഗാനം പാടുവാൻ മരാളമേ വരൂ
ഈ നിശീഥ കാന്തിയിൽ
(കിനാവിൻ സംഗമം.....)

പ്രശാന്ത രാഗഭൂമിയിൽ പ്രവാസ വാസമന്ദിരം
വസന്ത രാജവീഥിയിൽ തുഷാരഹാര തോരണം
വിരിഞ്ഞ പൂക്കൾ തൻ നിറഞ്ഞ യൗവനം
നുകർന്നൊരാ കിളി പാടവേ ഈ രാഗമാലിക
എൻ ജീവഗാനം പാടുവാൻ മരാളമേ വരൂ
ഈ നിശീഥ കാന്തിയിൽ

സുധാംശു തൂകും തൂമയിൽ വിശാല ലോകസീമയിൽ
സുഖാർദ്രമാകും മർമ്മരം സുമാഹൃദന്ത മേളനം
അനന്ത വീഥിയിൽ അനംഗ ലീലയിൽ
അലിഞ്ഞു യാമങ്ങൾ പോകവേ ഈ ശ്യാമരേഖയിൽ
എൻ ജീവഗാനം പാടുവാൻ മരാളമേ വരൂ
ഈ നിശീഥ കാന്തിയിൽ
(കിനാവിൻ സംഗമം.....)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts