ചിരിക്കാൻ മറന്നു
നീയും നിലാവും
Chirikkan marannu (Neeyum Nilavum)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംഷഹബാസ് അമൻ
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍ഷഹബാസ് അമൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:39.
 
ചിരിക്കാൻ മറന്നു നീ ചില്ലലമാരയ്ക്കുള്ളിൽ
ഇരിക്കും നേരം നിന്റെ മൂകതക്കെന്താണർത്ഥം
കരയാൻ മറന്നു നീ കാഞ്ചനക്കൂട്ടിന്നുള്ളിൽ കഴിയും നേരം
നിന്റെ കണ്ണീരിനെന്താണർത്ഥം അർത്ഥം
(ചിരിക്കാൻ...)

തുറക്കാൻ മറന്നു നീ മനസ്സിൻ വാതായനം
അടയ്ക്കും നേരം നിന്റെ അജ്ഞതയ്ക്കെന്താണർത്ഥം (2
പഠിക്കാൻ മറന്നു നീ നിന്റെ ജീവിതപ്പുറങ്ങളിലൊളിക്കും നേരം
നിന്റെ അറിവിന്നെന്താണർത്ഥം അർത്ഥം
(ചിരിക്കാൻ...)

നടക്കാൻ മറന്നു നീ നാലു ചക്രത്തിൻ മേലേ ചരിക്കും നേരം
നിന്റെ വേഗതയ്ക്കെന്താനർത്ഥം
നടിയ്ക്കാൻ മറന്നു നീ വേദികൾ തോറും നിന്നു മിഴിക്കും നേരം
നിന്റെ വേദനയ്ക്കെന്താണർത്ഥം അർത്ഥം
(ചിരിക്കാൻ...)

ഉണരാൻ മറന്നു നീ ഉഷസ്സിൻ വെളിച്ചത്തെ മടക്കും നേരം നിന്റെ
സുഷുപ്തിയ്ക്കെന്താനർത്ഥം (2)
അർത്ഥമില്ലാതെ നീങ്ങും ഞാനുമീ ധരണിയിലർത്ഥങ്ങൾ തിരയുമീ
യാനത്തിനെന്താണർത്ഥം
എന്താണർത്ഥം എന്താണർത്ഥം അർത്ഥം
(ചിരിക്കാൻ...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts