മൺ‌വീണ
ചൈത്ര ഗീതങ്ങൾ
Manveena (Chaithra Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംശരത്
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ എസ് ചിത്ര
രാഗംആനന്ദവല്ലി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:38.

മണ്‍വീണ തന്നില്‍ വിരല്‍ തൊട്ടു ഞാന്‍
സൗവര്‍ണനാദം വിരിയിക്കവേ
പാടാത്ത പാട്ടും നീ കേള്‍ക്കണോ
വാടാത്ത പൂവൊന്നെനിക്കേകുമോ
ആരാരും കേള്‍ക്കാതെ ആത്മാവില്‍ കാത്തുവച്ചോരീരടി

നീ പോലും കാണാതെ ഈ മാറില്‍ ഒരു വീണ
നീയരികില്‍ നില്‍ക്കവേ താനെയതു പാടിടൂം
നിന്നെയതുറക്കിടാം പിന്നെയതുണര്‍ത്തിടാം
ഏകാന്തരാവില്‍ ഏതോ വിഷാദഗീതങ്ങളായ് വരാം
(മണ്‍വീണ....)

നീ കേള്‍ക്കാന്‍ മോഹിക്കും ഈണങ്ങള്‍ അല്ലാതെ
വേറെയതിലില്ലിനീ ഈരടികള്‍ ശീലുകള്‍
ജീവനില്‍ വിരിഞ്ഞിടും നോവറിയും പൂവുകള്‍
കാതോര്‍ത്തിടുന്ന രാഗാര്‍ദ്രഹൃത്തിനീ നാദനൈവേദ്യം
(മണ്‍വീണ...)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts