വീണ്ടും മാനവന്‍ ഒന്നാകാന്‍
പുഷ്പോത്സവം (ഉത്സവഗാനങ്ങള്‍)
Veendum manavan onnakan (Pushpolsavam(festival songs))
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംബേണി ഇഗ്നേഷ്യസ്‌
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍കെ ജെ യേശുദാസ്
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: September 10 2013 05:34:25.
വീണ്ടും മാനവന്‍ ഒന്നാകാന്‍
മാവേലി വന്നെങ്കില്‍
മാമല നാടീ മാലോകര്‍ക്കൊരു മാതൃക ആയെങ്കില്‍
ഓണം സാര്‍ത്ഥകമായെങ്കില്‍

നാടിന്‍ തനിമകളില്‍
നാടോടി പാട്ടുകളില്‍
നാമൊന്നായ് വളര്‍ന്ന കഥകള്‍
ഏവരും ഓര്‍ത്തെങ്കില്‍
ഈ മോഹം നെഞ്ചകത്തില്‍ ഏറ്റി
പല നാളായ് സഞ്ചരിക്കുന്നു ഞാന്‍
വിദ്വേഷം ഇല്ലാത്ത ലോകം പിറക്കുന്ന നാള് തേടി
മനസ്സില്‍ ശാന്തി തേടി.

വീണ്ടും മാനവന്‍ ഒന്നാകാന്‍......

ഓരോ ഭാഷകളില്‍
ഓരോരോ നാടുകളില്‍
നാമോരോ പേര് വിളിക്കും
ഈശ്വരന്‍ ഒന്നല്ലോ
ഒരു സൂര്യന്‍ മാത്രമുള്ള വാനം
ഒരു ദൈവം മാത്രമുള്ള ഭൂമി
അദ്വൈത മന്ത്രം ജപിക്കട്ടെ
മര്‍ത്ത്യന്റെ നാവു നിത്യം
ഇനിയും നൂറു ജന്മം

വീണ്ടും മാനവന്‍ ഒന്നാകാന്‍..........
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts