പൂവേ പൂവേ വായോ വായോ (പു)
പുഷ്പോത്സവം (ഉത്സവഗാനങ്ങള്‍)
Poove poove vayo vayo (M) (Pushpolsavam(festival songs))
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംബേണി ഇഗ്നേഷ്യസ്‌
ഗാനരചനആർ കെ ദാസ്
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 11 2022 09:24:55.
 പൂവേ പൂവേ വായോ വായോ ഓർമ്മകളിൽ കളമെഴുതാൻ
ഇനിയുമൊരുങ്ങീലെ
വസന്തമേ എൻ്റെ ബാല്യം തിരിച്ചു തരൂ
പ്രിയമേറും ഓർമകളെ പുനർജനിക്കു ഓ ഓ ഓ
പൂവേ പൂവേ വായോ വായോ ഓർമ്മകളിൽ കളമെഴുതാൻ
ഇനിയുമൊരുങ്ങീലെ

നിലവിനിൻറ്റെ നീലക്കടലിൽ തുഴഞ്ഞെത്തും ഈറൻകാട്ടിൽ
തിരഞ്ഞു ഞാൻ തിരിച്ചറിഞ്ഞു നിൻറ്റെ സൗരഭ്യം ( 2 ടൈം)
ഈ മണി താലത്തി....ലാവർണ സന്ധ്യയിൽ
അനിയത്തി കൊണ്ടു വന്നോ രാവണി പൂവിൻ
നിറമാർന്ന സൗരഭ്യം
പൂവേ പൂവേ വായോ വായോ ഓർമ്മകളിൽ കളമെഴുതാൻ
ഇനിയുമൊരുങ്ങീലെ

കോടിമുണ്ട് ചുറ്റിതന്നും ഉഞ്ഞാലിലാട്ടി തന്നും
കൂടെയുണ്ടായിരുന്നു എന്റ്റെ പൊന്നച്ചൻ (2 ടൈം )
ഉമ്മകൾ കൊണ്ടെന്നും പായസ മൂ ട്ടുവാൻ
അമ്മയും ചേരുന്ന പൊന്നിൻ തിരുവോണം
നിറമാർന്ന പൊന്നോണം

പൂവേ പൂവേ വായോ വായോ ഓർമ്മകളിൽ കളമെഴുതാൻ
ഇനിയുമൊരുങ്ങീലെ
വസന്തമേ എൻ്റെ ബാല്യം തിരിച്ചു തരൂ
പ്രിയമേറും ഓർമകളെ പുനർജനിക്കു ഓ ഓ ഓ
പൂവേ പൂവേ വായോ വായോ (ഓർമ്മകളിൽ കളമെഴുതാൻ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts