വെണ്ണ കൊണ്ടൊരു മാനസം
കൃഷ്ണഗാഥ (നവനീതം)
Venna Kondoru Maanasam (Krishnagatha(Navaneetham))
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംബിച്ചു തിരുമല
ഗാനരചനബിച്ചു തിരുമല
ഗായകര്‍പി സുശീലാദേവി ,രേണുക
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 23 2018 15:58:53.
തൃക്കാല്‍ രണ്ടും പിണച്ചിട്ട്
ആ തിരുമുഖകമലം ദക്ഷിണേ ചായ്ച്ചു വച്ചും
തൃക്കൈയില്‍ കാഞ്ചാനോടകുഴലുമഥ
പിടിച്ചൂതി മന്ദം ഹസിച്ചും
തക്കത്തില്‍ പീലിചൂടി കരിമുകില്‍ വടിവും
പൂണ്ടു നില്‍ക്കും മുകുന്ദന്‍
നൽകാരുണ്യേന നിത്യം മമഹൃദി കളിയാടീടൂവാൻ
കൈതൊഴുന്നേൻ...

വെണ്ണകൊണ്ടൊരു മാനസം
അതില്‍ കണ്ണനുണ്ണിക്കൊരമ്പലം
ആയിരം ഭജനങ്ങളാലൊരു
പായസം കടുംപായസം

മണ്ണുതിന്നോനല്ലയോ പീലി-
ക്കണ്ണണിഞ്ഞോനല്ലയോ
കാളിയന്റെ മനംകളഞ്ഞൊരു
യാദവേശ്വരനല്ലയോ
ഗോകുലാധിപനല്ലയോ...

നീര്‍കടമ്പിന്‍പൂവിലും ഗോപ-
സ്ത്രീകള്‍ പാടിയ ശീലിലും
കാലിമേച്ചു നടന്ന മാധവ
ബാലലീലകള്‍ കണ്ടു ഞാന്‍
കൃഷ്ണ കൃഷ്ണ ഹരേ ഹരേ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts