പൂവായ് തിരുമുന്നില്‍
കൃഷ്ണഗാഥ (നവനീതം)
Poovaay Thirumunnil (Krishnagatha(Navaneetham))
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംബിച്ചു തിരുമല
ഗാനരചനബിച്ചു തിരുമല
ഗായകര്‍അമ്പിളിക്കുട്ടൻ ,പി സുശീലാദേവി
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: February 20 2018 23:03:54.
 പൂവായ്... തിരുമുന്നില്‍ വീഴുന്നു ഞാന്‍
കണ്ണുനീര്‍ പൂവായി തിരുമുന്നില്‍ വീഴുന്നു ഞാന്‍
ഇഹലോകവാസം സുഖമല്ല കണ്ണാ
ഇനിയെന്‍റെ ജന്മം നിന്‍ നൈവേദ്യ വെണ്ണ
ഉരുകുന്നു നിത്യം നിത്യം പെരുകുന്നു താപം (2 )
ഇനി നിന്‍റെ ചെമ്പോല്‍പാദം പണിയട്ടെ ഏവം
(ഒരു പൂവായ് )

ശരമൂര്‍ന്ന പാര്‍ഥന്‍ നിന്‍റെ കാലില്‍ വീണ നേരം
ഗീതോപദേശം നല്‍കി നീ (2)
നവനീതമായ് ഉരുകുന്നോരെന്‍ മനസ്സിനാനന്ദം
അഭായമാലംബം അവിടുന്നാണെന്നുമെന്നും താമരകണ്ണാ
(ഒരു പൂവായ് )

അഭിമാനമാകും ചേലപോലും നീചാരാലെ
അഴിയുന്നു കണ്ണാ കാക്കണേ (2 )
ദുരിതങ്ങളാം അതിഭീമാമാം
മുതലകള്‍ വാഴും ഉലകില്‍ എന്നെന്നും
തിരുവുള്ളമാത്രമാണെന്‍ ആശ്രയം കണ്ണാ

(ഒരു പൂവായ് )


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts