ഗുരുനാഥൻ
എന്റെ ബാപ്പു
Gurunaathan (Ente Bappu)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംകെ പി ഉദയഭാനു
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍ജി വേണുഗോപാല്‍
രാഗംദേശ്‌
ഗാനത്തിന്റെ വരികള്‍
Last Modified: May 28 2012 02:13:10.

ഗുരുനാഥൻ ഗുരുനാഥൻ ഗുരുനാഥൻ ഗുരുനാഥൻ
വള്ളത്തോളിൻ വാക്കിൽ ലോകം
തറവാടാക്കിയ ഗുരുനാഥൻ
മഹത്വമാർന്നൊരു ഗുരുനാഥൻ

ശാശ്വതമാകും അഹിംസാമന്ത്രം
മർത്ത്യനു നൽകിയ ഗുരുനാഥൻ (2)
ശാന്തിയെന്നോതി ഉടവാളിൻ
വായ്ത്തല മടക്കിയ ഗുരുനാഥൻ
(ഗുരുനാഥൻ ……)

ത്യാഗങ്ങൾ തൻ പാഠങ്ങൾ
മാനവനേകിയ ഗുരുനാഥൻ (2)
വാക്കും കർമ്മവും ഒന്നാക്കി
കടന്നു പോയൊരു ഗുരുനാഥൻ (2)
വള്ളത്തോളിൻ വാക്കിൽ ലോകം
തറവാടാക്കിയ ഗുരുനാഥൻ
മഹത്വമാർന്നൊരു ഗുരുനാഥൻ
(ഗുരുനാഥൻ ……)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts