തിരു വൈകുണ്ഡമോ
നിർമാല്യം
Thiruvaikundamo (Nirmaalyam)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംമുരളി ഗുരുവായൂർ
ഗാനരചനപ്രേംദാസ് ഗുരുവായൂർ
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംകാംബോജി
ഗാനത്തിന്റെ വരികള്‍
Last Modified: August 28 2022 08:11:18.
തിരുവൈകുണ്ഠമോ ഗുരുവായൂർ
തിരുദ്വാരകയോ ഗുരുവായൂർ
വൃന്ദാവനിയോ തിരുവമ്പാടിയോ
മധുരാപുരിയോ ഗുരുവായൂർ
അഖിലാണ്ഡങ്ങൾക്കവലംബം
ഗുരുപവനപുരാധിപ പുണ്യമയം
കൃഷ്ണാ ഹരേ...
കൃഷ്ണാ ഹരേ...ജയ...

അഴകാർന്നുത്സവ നാളുകളിൽ അലിവേ നിന്നുടെ തിരുരൂപം
കണ്ടു വണങ്ങാൻ വന്നു ഞാൻ
കതിരൊളി മലരാൽ ഭഗവാനേ
യദുകുല നാഥാ ഹരേ കൃഷ്ണാ ഗതിയരുളണേ ഗരുഡാ വാഹനനേ
ദേവകി നന്ദന ഹരേ കൃഷ്ണാ
ഹരേ വാസുദേവാത്മജ ജയ കൃഷ്ണാ...

അനുപമ ശ്രീധരാ അവിടുത്തെ
അവതാരങ്ങളതോരോന്നും
കൺകുളിരേ കണ്ടെന്നാലും
കരളിൽ കണ്ണൻ തൻരൂപം
വ്യന്ദാവനഹരിവരജയതേസൃത ജനപരിപാലാ മാധവനേ
ദേവകി നന്ദന ഹരേ കൃഷ്ണാ
ഹരേ വാസുദേവാത്മജ ജയ കൃഷ്ണാ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts