കരിമുകിൽ വർണ്ണന്റെ
നിർമാല്യം
Karimukil Varnante (Nirmaalyam)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംമുരളി ഗുരുവായൂർ
ഗാനരചനപ്രേംദാസ് ഗുരുവായൂർ
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 28 2022 08:12:35.
കാർമുകിൽ വർണ്ണന്റെ തേൻമൊഴി
കാളിന്ദി തീരത്തു കേട്ടു ഞാൻ
കേവലം ഒരു മുഴം മുളം തണ്ടിൽ നിന്നും
കനിവിന്റെ സംഗീതം കേട്ടു ഞാൻ
കൈവല്യ മാനസം കണ്ടു ഞാൻ

കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയാ
കൃഷ്ണാ ഹരേ...

മലരൊളി തൂകുന്ന വൃന്ദാവനികയിൽ
മാരിമേഘവർണ്ണനേ തേടി ഞാനും
കണ്ണാ നന്ദാത്മജാ
കരുണാ മുരളീമനോഹരാ
നീലശ്യാമവർണ്ണനായി
വരിക രാജയെന്നിലും
യമുനാ തീരേ മണിവർണ്ണാ...
ഹരി ഓം ഹരി ഓം ജയ കൃഷ്ണാ...

മരതകം മെയ്യുന്നൊരാദി രൂപാ നിന്റെ
ശ്രീവത്സ തിരുമാറിൽ മാലചാർത്താൻ
നീലാ യദുകുലനാഥാ...
നിറയൂ മധുരാപുരേശ്വരാ
മായകാട്ടി വേണുവിൽ മറഞ്ഞു നിൽപ്പതെന്തിനോ
വരൂ നീ വൃന്ദാവനമാലീ
ഹരി ഓം ഹരി ഓം ജയ കൃഷ്ണാ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts