ബ്രാഹ്മമുഹൂർത്തത്തിൽ
നിർമാല്യം
Brahmamuhoorthathil (Nirmaalyam)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംമുരളി ഗുരുവായൂർ
ഗാനരചനപ്രേംദാസ് ഗുരുവായൂർ
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംരേവഗുപ്തി
ഗാനത്തിന്റെ വരികള്‍
Last Modified: August 28 2022 08:11:50.
ബ്രാഹ്മമുഹൂർത്തത്തിൻ ഈറനണിഞ്ഞു ഞാൻ
ഗുരുവായൂർ കണ്ണനേ കണ്ടു തൊഴാൻ
തിരുനാമം പാടുവാൻ ഭഗവാന്റെ തിരുമുന്നിൽ
നിർമ്മാല്യമലരായി തീർന്നീടുവാൻ
കൃഷ്ണാ ദർശന സൗഭാഗ്യം നുകർന്നീടുവാൻ

കാർമുകിൽ ഒളിതൂകും കായമ്പുമേനിതൻ
കമനീയ ചൈതന്യം കവർന്നെടുക്കാൻ
കരൾത്തടം തന്നിലോ കളിയാടും കണ്ണൻ തൻ
കവിതകളോരോന്നും കടഞ്ഞെടുക്കാൻ
കൃഷ്ണാ കദനത്തിൻ അലർമാല്യം അണിയിക്കുവാൻ

അനുഗ്രഹം ചൊരിയുന്ന ആശ്രിത വത്സലനേ
അവതാര കൽകിയായി മാറുവോനേ
കലിയുഗം തന്നിലേ അഗതിയാം ഭക്തന്റെ
അഴലിന്റെ അവിൽപ്പൊതി നുകർന്നാലും
കൃഷ്ണാ അകതാരിൽ ആനന്ദം ചൊരിഞ്ഞാലും...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts