ഉഷസരസ്സിലെ പദ്മങ്ങളെ
മണിമുരളി
Ushasarassile Padmangale (Manimurali)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍പി ഉണ്ണികൃഷ്ണൻ
രാഗംഹംസധ്വനി
ഗാനത്തിന്റെ വരികള്‍
Last Modified: February 01 2021 14:17:01.

സാന്ദ്രാനന്ദാവബോധാത്മകമനുപമിദം കാലദേശാവധിഭ്യാം
നിർമ്മുക്തം നിത്യമുക്തം നിഗമശതസഹസ്രേണ നിർഭാസ്യമാനം
അസ്പഷ്ടം ദൃഷ്ടമാത്രേ പുനരുരുപുരുഷാർഥാത്മകം ബ്രഹ്മതത്വം
തത്താവത് ഭാതി സാക്ഷാൽ ഗുരുപവനപുരേ, ഹന്ത! ഭാഗ്യം ജനാനാം

ഉഷസരസ്സിലെ പദ്മങ്ങളെ...
സഹസ്രദള പദ്മങ്ങളെ...
പ്രകൃതിതന്‍ പൂജാ പുഷ്പങ്ങളായി
പ്രഭാത തീര്‍ത്ഥത്തില്‍ വിടരൂ...
ഗുരുവായൂരമ്പാടി കണ്ണനു ചാര്‍ത്തുവാന്‍
ഇതളിതളായി മന്ദം വിടരൂ...
വിടരൂ... വിടരൂ... വടരൂ...

ആദിനാദ ബ്രഹ്മത്തിന്‍ സ്പന്ദനങ്ങളെ...
അനുപമമാം സപ്ത സ്വരങ്ങളെ..
ഗ ഗരി ഗരി സരിഗ ഗമ ഗരി സരിഗ ഗ സനിമ
ഗരി ഗ ഗ രിസ നിപ ഗരി രിരി ഗഗ സസ രിരി
ഗരിസ ഗരിസ രിരി സസ സ നിസ ഗരി പദനിമ
സനിനീ സനി ഗപ സനിസ പദപ സനിസ നിനനി
പ്രണവത്തിന്‍ ആധാര ശ്രുതിയില്‍ ഉണരൂ
സൂര്യഗായത്രിയായ് ഉണരൂ...
ഗുരുവായൂരോമന കണ്ണനാം ഉണ്ണിയെ
തുയിലുണർത്താനായി ഉണരൂ....
ഉണരൂ... ഉണരൂ... ഉണരൂ...

ഉദയാദ്രിയില്‍ തെളിയും നാളങ്ങളെ...
അഴകേഴും തരുണാര്‍ദ്ര കിരണങ്ങളെ...
ആ....... ആ...... ആ.....
പ്രകാശഗോപുര നടകളില്‍ നിന്നും
തോരണം ചാര്‍ത്താന്‍ പോരൂ...
ഗുരുപവനേശന്‍റെ തിരുസന്നിധാനം
അലങ്കരിച്ചൊരുക്കുവാന്‍ പോരൂ...
പോരൂ....പോരൂ...പോരൂ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts