പാവനയാം
ദശാർച്ചന
Pavanayam (Dasarchana)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംഷണ്മുഖപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: July 19 2017 09:28:45.


 
പാവനയാം ഷണ്മുഖനദി വെള്ളിക്കസവുടുപ്പിച്ച
പഴനിദേശനാഥന്റെ തിരുവടി തേടി... (പാവനയാം)
പാൽക്കാവടിയേന്തി... ഭസ്മക്കാവടിയേന്തി...
പഞ്ചാമൃതസുകൃതമുണ്ണാൻ മലകയറുന്നു... (പാവനയാം)

ആറുമുഖാ ഹരോ ഹര വേൽമുരുകാ ഹരോ ഹര
വള്ളിമണവാളാ ഗുഹാ... (ആറുമുഖാ)


മുണ്ഡിതമാകും ശിരസ്സിൽ ഭസ്മചന്ദനലേപമാർന്ന
ദണായുധപാണിയാം യോഗിവര്യനേ... (മുണ്ഡിതമാകും)
ജന്മകർമ്മദുരിതമാറ്റി വിനയവിവരസൗഖ്യമേകി
നന്മയോടെ കാത്തീടണേ ശരവണഭവനേ... (ജന്മകർമ്മദുരിതമാറ്റി)
നീലമയിലേറിയോനേ നീലമലയിൽ വാഴുന്നോനേ
ജ്ഞാനപ്പഴം നീയല്ലേ ഹര ഹരോ ഹര.... (നീലമയിലേറിയോനേ)
(പാവനയാം) (ആറുമുഖാ)


പാൽ പനിനീർ കളഭ കുങ്കുമമഭിഷേകമാടിടുന്ന
പരമസാത്വികപാദപദ്മം കുമ്പിടുമ്പോൾ... (പാൽ)
വിനകളൊഴിഞ്ഞീടുന്നു വിഘ്നമൊഴിഞ്ഞീടുന്നു
വിനയവിദ്യാ സമ്പത്തുമേകീടുന്നു... (വിനകൾ)
ശിവസുതനേ ഗണപതിയുടെ സോദരനേ ഹരോ ഹരാ
നിത്യമംഗളദായകനേ ഹര ഹരോ ഹര.. (ശിവസുതനേ) (പാവനയാം)
(ആറുമുഖാ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts