പണ്ട് കുരുക്ഷേത്ര
ദശാർച്ചന
Pandu Kurukshetra (Dasarchana)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംകാപ്പി
ഗാനത്തിന്റെ വരികള്‍
Last Modified: July 19 2017 09:28:11.




പണ്ട് കുരുക്ഷേത്രഭൂമിയിൽ പാർത്ഥന്റെ തേരുതെളിച്ച ഭഗവാനേ...
അവിടന്ന് കുടികൊള്ളും തിരുവാറന്മുളയിലെ ശ്രീലകം തേടി ഞാൻ വന്നു -
ശ്രീയെഴും തിരുമുഖദർശനം നുകരാൻ... (പണ്ട്)

ആറുമുളയിട്ട ചങ്ങാടമേറി നീ ആദ്യമായ് വന്നതാണറന്മുള... (2)
അവിടെ വിതുമ്പും മനസ്സുകളെ സൗഖ്യതീരത്തണയ്ക്കുന്ന സാരഥി നീ..
കർമ്മസുകൃതം സുതാര്യമായ് തീർപ്പതും നീ... (പണ്ട്)

ജീവിതമാകും തേരുതെളിയ്ക്കുമ്പോൾ ചമ്മട്ടിയേന്തി നീ വന്നിടുമോ? (2)
ഗർഭഗൃഹത്തിൽ വിരാജിയ്ക്കുമവിടുന്നേൻ ഗതിയിലെ സത്യസൗന്ദര്യമല്ലോ..
ഭക്തി വിളയും മനസ്സിൽ പ്രകാശമല്ലോ... (പണ്ട്) 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts