പഴവങ്ങാടി
ദശാർച്ചന
Pazhavangaadi (Dasarchana)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംവൃന്ദാവന സാരംഗ
ഗാനത്തിന്റെ വരികള്‍
Last Modified: July 19 2017 09:21:33.
 


 
പഴവങ്ങാടി ഗണപതിയുടെ മുമ്പിലെന്റെ ഏത്തം.. (2)
ശംഭുതനയൻ തമ്പുരാന്റെ മുമ്പിലെന്റെ ഏത്തം... (2)
കുംഭകണ്ടൊരേത്തം.... കൊമ്പ് കണ്ടൊരേത്തം....
തുമ്പി കൊണ്ട് ശത്രുദോഷം തീർക്കുവാനൊരേത്തം.. ഏത്തം...
(പഴവങ്ങാടി)

ശ്രീ ഗണേശാ... ശ്രീ ഗണേശാ... ശ്രീ ഗണേശാ... ഏത്തം...
ശ്രീ വിനായകാ ഭവാന്റെ തിരുനടയിൽ ഏത്തം... ഏത്തം..

വിഘ്നമകറ്റേണം വിനകളൊഴിയ്ക്കണം... വിത്ത വിനയമേകിടേണം... (2)
അപ്പമടയോട് മോദകം അവില് തേൻപഴങ്ങളും നെയ്യും... (2)
ശുദ്ധമോടെ ചെറുതൂശനിൽ ഇവകൾ വച്ച് മുമ്പിലൊരേത്തം.. ഏത്തം..
(പഴവങ്ങാടി)

അക്ഷരങ്ങൾക്കാദിഗുരോ വിശ്വമാകെ നിറഞ്ഞ ഗുരോ...
വെറ്റിലയും പാക്കും മുന്നിൽ ദക്ഷിണ വച്ചേത്തം... (അക്ഷരങ്ങൾക്ക്)
കേരമുടച്ചേത്തം... പേരുവിളിച്ചേത്തം.... (2)
ഇഷ്ടദൈവമേ ഭവാന്റെ തിരുനടയിലൊരേത്തം.. ഏത്തം...
(പഴവങ്ങാടി) (ശ്രീ ഗണേശാ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts