മുരുഗ പഴനി വടിവേലനേ
ഓം മുരുകാ
Muruga Pazhani Vadivelane (Om Muruka)
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍എം ജി ശ്രീകുമാർ
രാഗംവൃന്ദാവന സാരംഗ
ഗാനത്തിന്റെ വരികള്‍
Last Modified: January 15 2024 13:04:03.
മുരുകാ പഴനിവടിവേലനേ വരമരുളു ബാല മുരുകാ
ജന്മങ്ങൾതോറും പലരൂപമാർന്നും
ജനനമരണങ്ങൾതൻ വേഷമാടി
നിൻജ്യോതി ശംഭോ നരജന്മജാലം
ഇന്നും തുടരുന്നു ഗുരുഗുഹപദം തേടി
മുരുകാ..

ഷണ്മുഖാ ശരവണാ കാലകാലാത്മജാ ആണ്ടിവടിവാ
ഷണ്മുഖാ ശരവണാ കാലകാലാത്മജാ ആണ്ടിവടിവാ

അജ്ഞാത വേഷങ്ങൾ എന്നേ
ഇഹലോക ശാലയ്ക്ക് മുന്നിൽ
പലതുമിവനാടി പലതവണ നേടി
കാണാക്കലാശങ്ങൾ തേടീ...
എല്ലാം വെറും മായ ഉതിരുന്നതെന്നറിഞ്ഞടിയനേ നടയിൽ വന്നെത്തീ
വേലായുധാ ആരാണിനീ
അടിയനൊടു കരുണയുടെ നിറകതിരുകാട്ടാൻ മുരുകാ

ഷണ്മുഖാ ശരവണാ കാലകാലാത്മജാ ആണ്ടിവടിവാ
ഷണ്മുഖാ ശരവണാ കാലകാലാത്മജാ ആണ്ടിവടിവാ

ശോകാന്ത നാടകം പോലേ...
തവപാദ രേണുക്കൾ തേടീ...
ശരണമടയുമ്പോൾ കരുണയറിയുമ്പോൾ
എന്തെന്തൊരാനന്ദം ഉള്ളിൽ
ഓംങ്കാര നാഥന്റെ ശരണാലയങ്ങളിൽ
തൊഴുതുനിന്നലിയുന്ന നേരം
ഗൗരീസുതാ ഓരായിരം സുഖദുരിതജനനഫലം അടിയനിനി വേണ്ടേ മുരുകാ....

ഷണ്മുഖാ ശരവണാ കാലകാലാത്മജാ ആണ്ടിവടിവാ
ഷണ്മുഖാ ശരവണാ കാലകാലാത്മജാ ആണ്ടിവടിവാ

മുരുകാ... ഷണ്മുഖാ.... മുരുകാ... ഷണ്മുഖാ...
മുരുകാ... ഷണ്മുഖാ....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts