മലയാളത്തിലെ
ചമേലി
Malayaalathile (Chamelie)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംജി ദേവരാജന്‍
ഗാനരചനപെരുമ്പുഴ ഗോപാലകൃഷ്ണന്‍
ഗായകര്‍സുദീപ് കുമാർ ,ഡോ: രശ്മി മധു ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:30.

പാ ധാ സാരി നീ ധാ പാ
പധമഗരീസാ പാ ധാ സാ
സരിഗമപധമഗപധസാ
സരിഗസാ..പധസപാ..
സരിഗമഗപാ..
മലയാളത്തിലെ മുതല്‍ മാസം
മലര്‍ ചൊരിയുന്നൊരു പൊന്‍ ചിങ്ങം
മലയാളത്തിലെ മുതല്‍ മാസം
മലര്‍ ചൊരിയുന്നൊരു പൊന്‍ ചിങ്ങം
പൂവേ പൊലി പൂവേ പൊലി
പൂപ്പൊലി പൂപ്പൊലി പൊലി പൂവേ (2 )

ഓണം കാണാൻ മാബലി വരുമ്പോൾ
ഓണനിലാവില്‍ ചാഞ്ചാട്ടം
ഊഞ്ഞാലാ പൊന്നൂഞ്ഞാലാ
ഊഞ്ഞാലാ ഊഞ്ഞാലാ ഊഞ്ഞാലാ
പൊന്നൂഞ്ഞാലാ (2 )
കന്നിക്കൊയ്ത്തിനു പെണ്ണാളെല്ലാം
വന്നു നിരന്നേ
പാട്ടുപാടി പാട്ടു പാടി
പൊൻകതിർ കൊയ്യുന്നേ (2 )
ഒന്നാം കണ്ടം കൊയ്തു കേറി
തെയ്യാ തിനന്തോതി
രണ്ടാം കണ്ടം കൊയ്തു കേറി
തെയ്യാ തിനന്തോതി
മൂന്നാം കണ്ടം കൊയ്തു കേറി
തെയ്യാ തിനന്തോതി
നാലാം കണ്ടം കൊയ്തു കേറി
തെയ്യാ തിനന്തോതി
തുള്ളിയ്ക്കൊരു കുടം മാരിയുമായ്
തകൃതിയിലെത്തി തുലാമാസം
അറിവിന്നക്ഷര മാലകളിവിടെ
നിറയുന്നു നവരാത്രികളിൽ
പാഹി പർവ്വത നന്ദിനി മാമയി
പാർവ്വണേന്ദു സമവദനേ ഇന്ദു
സമാവദനെ സരസ്വതി
ഓം ഹരിശ്രീ ഗണപതയേ നമഃ
ഓം ഹരിശ്രീ ഗണപതയേ നമഃ
വൃദ്ധിയുമായെത്തി വൃശ്ചികപ്പൂമാസം
വർണ്ണപ്പൂക്കളുമായ് നാടു ചിരിക്കുന്നേ
വരിനെൽക്കുടങ്ങളിൽ പൈമ്പാൽ നിറയുന്നേ
അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത്
അരിയോരരിയോരരിയോരാ
അരിയോരരിയോരരിയോരാ
അരിയോരരിയോരരിയോരാ
അരിയോരരിയോരരിയോരാ

തുടിച്ചു കുളിയും തുമ്പമനസ്സുമായ്
ധനുർമാസവും വന്നല്ലോ
കേരളക്കരയുണരുന്നേ
കൈയ്യുകൊട്ടിക്കളിയുമായ്
വീര വിരാടകുമാര വിഭോ
ചാരുതരഗുണ സാഗരഭോ
മാരലാവണ്യഹാരി മനോഹരി
താരുണ്യ ജയ ജയ ഭൂരികാരുണ്യ വന്നീടുക
ഭൂരി കാരുണ്യ വന്നീടുക
കേരളക്കരയുണരുന്നേ
ക്രിസ്തുമസ്സുമൊരുങ്ങുന്നേ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts