അക്കരെ ചെമ്പരത്തി
തിരുവോണ പാട്ട്
Akkare Chemparathi (Thiruvona Paattu)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 05 2013 03:55:39.

അക്കരെ ചെമ്പരത്തി..
ഇക്കരെ തമ്പുരാട്ടി
വെള്ളിമണി തുന്നി തുന്നി
കിള്ളിയാറു തുള്ളി തുള്ളി

പൂക്കുന്നില്‍ കുത്തി നിരത്താന്‍
പൂക്കുടയ്ക്കു ചുവപ്പു വേണോ
ചെമ്പരത്തി ചോദിക്കുന്നു
തമ്പുരാട്ടി നാണിക്കുന്നു
നാണത്തിനു കാരണമെന്തേ
ഒന്നുമാരും പറയുന്നില്ല

പൊങ്കാല കലവുമെടുത്ത്
കോവിലില്‍ നീ പോയില്ലല്ലോ
തെക്കു തെന്നല്‍ ചോദിക്കുന്നു
ചെമ്പരത്തി നാണിക്കുന്നു
നാണത്തിനു കാരണമെന്തേ
തമ്പുരാട്ടീം ചെമ്പരത്തീം 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts