മന്ദാരം പൂത്തു
തോരണം
Mandaaram Poothu (Thoranam)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംകെ രാഘവന്‍
ഗാനരചനമുല്ലനേഴി
ഗായകര്‍രാധിക തിലക്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 02 2019 06:29:11.
 
മന്ദാരം പൂത്തു തേന്മാവു പൂത്തു
മകരവയലിൻ മുഖം മിനുക്ക് (2)
കുങ്കുമത്താലമെടുത്തു നിൽക്കും
അന്തിയിണങ്ങത്തിയായ് വന്നു (2)
(മന്ദാരം പൂത്തു..)

അഷ്ടമംഗല്യം തെളിഞ്ഞിടുമ്പോൾ
ഇഷ്ടത്തിനൊത്തെ മാരനെത്തും (2)
കതിരോലപ്പന്തലിൽ പൊൻ കിനാവിൻ
കതിരുകൾ ഒളി വീശി പുഞ്ചിരിക്കും (2)
(മന്ദാരം പൂത്തു..)

തളിരിടും ജീവിത വല്ലരിയ്ക്കായ്
തണ്ണീരും തടവുമൊരുക്കി ഞങ്ങൾ (2)
ഒരു നാളും പിരിയാത്ത കൂട്ടുകാരായ്
നിഴലും വെളിച്ചവും പങ്കു വെയ്ക്കും (2)
(മന്ദാരം പൂത്തു..)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts