ആലോലം ആതിരാക്കൊമ്പത്തു
തോരണം
Alolam Aathiraakkompathu (Thoranam)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംകെ രാഘവന്‍
ഗാനരചനമുല്ലനേഴി
ഗായകര്‍രാധിക തിലക്
രാഗംആനന്ദഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:30.
 
ആലോലം ആതിരാക്കൊമ്പത്ത്
പൂങ്കിനാവിന്റെ പൊന്നൂഞ്ഞാല് (2)
മുക്കുറ്റിപ്പൂ കൊണ്ട് മൂക്കുത്തിയിട്ടൊരു
മുറ്റത്തെ മുന്നാഴി പാൽനിലാവ് (2)
(ആലോലം...)

തെക്കേത്തൊടിയിലെ മാഞ്ചുവട്ടിൽ
തെക്കിനി മോളിലെ മച്ചകത്തിൽ (2)
വളകിലുക്കത്തിനു കാതോർത്ത്
വർണ്ണക്കിനാവുകൾ ഊയലാടി (2)
(ആലോലം...)

നാലില്ലം നാലില്ലം നാലുകെട്ടിൽ
നാമൊരു സ്വർഗ്ഗം പടുത്തുയർത്തി (2)
നിറമുള്ള നിമിഷങ്ങൾ ചിറകുകളായ്
നീലവാനിൽ നമ്മൾ പറവകളായ്
(ആലോലം...)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts