ആറുമുഖന്റമ്മെ
തോരണം
Aarumukhantamme (Thoranam)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംകെ രാഘവന്‍
ഗാനരചനമുല്ലനേഴി
ഗായകര്‍ബിജു നാരായണൻ ,രാധിക തിലക് ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 05 2013 04:57:44.
 
ആറുമുഖന്റമ്മേ ആനമുഖന്റമ്മേ
ആറു പടിക്കപ്പുറത്ത് വാ വാ വാ (2)
ആലസ്യം.. ഓ... വിട്ടകന്ന്
ഓ...ആലസ്യം വിട്ടകന്ന് വാ വാ വാ
ആനന്ദം മായുന്നു വാ വാ വാ
ആലസ്യം വിട്ടകന്ന് വാ വാ വാ
ആനന്ദം മായുന്നു വാ വാ വാ
(ആറുമുഖന്റമേ...)

ഓ...ഓ....ഓ..
പ്രേമവതീ ഹൈമവതീ
പ്രേമവതീ ഹൈമവതീ കൈതൊഴുതീടുന്നേ
കണ്ണുനീരും പൊൻ കിനാവും കാൽക്കൽ വെച്ചീടുന്നേ
സങ്കടങ്ങൾ പോക്കുവാനായ് നിൻ മുന്നിലെത്തുമ്പോൾ
ശങ്കരന്റെ തോഴിയല്ലേ ശങ്ക നിനക്കുണ്ടോ (2)
(ആറുമുഖന്റമേ...)

ഓ...ഓ..ഓ..ഓ..
മൂവുലകും മുക്കണ്ണനും
മൂവുലകും മുക്കണ്ണനും മുത്തമിടുന്നവളേ
പാർവതിയും ഗൗരിയും നീ പാരിനെ കാത്തിടണേ
മംഗളങ്ങൾ നേടുവാനായ് നിൻ മുന്നിലെത്തുന്നേ
ശങ്കരന്റെ തോഴിയല്ലേ ശങ്ക നിനക്കു വേണ്ട (2)
(ആറുമുഖന്റമേ...)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts