പ്രിയമോടെ
ഋതുഭംഗി
Priyamode (Rithubhangi)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംകല്ലറ ഗോപന്‍
ഗാനരചനശ്രീജ ബാ‍ലരാജ്
ഗായകര്‍കാവാലം ശ്രീകുമാർ ,മഞ്ജരി
രാഗംഹംസനാദം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:28.
പ്രിയമോടെ അണയുന്നുവോ..പൊന്നാതിര രാപ്പൈങ്കിളീ..
കവിളത്തു മറുകുള്ള ധനുമാസപ്പെണ്ണിന്റെ
കാതിലായ് നീ പാടുമോ ...
പ്രിയമോടെ അണയുന്നുവോ..പൊന്നാതിര രാപ്പൈങ്കിളീ..
കവിളത്തു മറുകുള്ള ധനുമാസപ്പെണ്ണിന്റെ
കാതിലായ് നീ പാടുമോ ...
പ്രിയമോടെ അണയുന്നുവോ.പൊന്നാതിര രാപ്പൈങ്കിളീ..

നീയെന്നില്‍ മാംഗല്യ മണിദീപമാകും
ഈ യമുനാപുളിനം..(2)
ഈ രാവിന്‍ ഓരത്ത് തണുവൂറുംനേരത്തു്
കണ്ണന്റെ വനമാലയാകൂ...
താരകത്തിരി നീട്ടും രാവിന്റെമാറില്‍
തരളിതമാകുന്ന കാറ്റിന്‍ കരങ്ങളില്‍
അലസമായ് ഒഴുകി ഞാനും

പുതിയൊരു പുളകവുമായ്
ഇതുവഴി നീയണയേ..(2)
മമസഖി നീ കുളിരലയായ്
നിനവിലും പ്രിയമോടെ അണയുന്നുവോ
പൊന്നാതിര രാപ്പൈങ്കിളീ....

വാര്‍തിങ്കള്‍ മാലേയ നിറമാലയേകും
ചാരുലതാനികുഞ്ജം(2)
നിന്‍നെഞ്ചുചേരുന്ന മൺവീണയാണിന്നു്
സ്നേഹത്തിന്‍ പാലാഴിയേകൂ‍...
ഓര്‍മ്മയിലുണരും ഓടക്കുഴലിതില്‍
നീയരുളുന്നൊരു നവരാഗസന്ധ്യയില്‍
ലഹരിയായ് മുഴുകി ഞാനും

നെറുകിലെ പീലിയുമായ്
മനസ്സില്‍ നീയണയേ(2)
ഹൃദയമിതില്‍ നവമൊരു പൊന്‍പുലരിയായ്
പ്രിയമോടെ അണയുന്നുവോ..പൊന്നാതിര രാപ്പൈങ്കിളീ..
കവിളത്തു മറുകുള്ള ധനുമാസപ്പെണ്ണിന്റെ
കാതിലായ് നീ പാടുമോ ...
പ്രിയമോടെ അണയുന്നുവോ..പൊന്നാതിര രാപ്പൈങ്കിളീ..
കവിളത്തു മറുകുള്ള ധനുമാസപ്പെണ്ണിന്റെ
കാതിലായ് നീ പാടുമോ ...
പ്രിയമോടെ അണയുന്നുവോ..പൊന്നാതിര രാപ്പൈങ്കിളീ.. 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts