പരിഭവമോ പരിരംഭണമോ
ഇന്ദുലേഖ
Paribhavamo Parirambhanamo (Indulekha)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംജി ദേവരാജന്‍
ഗാനരചനപിരപ്പന്‍‌കോട് മുരളി
ഗായകര്‍റെജി ,പി മാധുരി
രാഗംകേദാര്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:27.
പരിഭവമോ പരിരംഭണമോ എന്‍
പ്രിയനിതിലേതു പ്രിയം പറയൂ........

ഏഴുസമുദ്ര തിരകള്‍ കടന്നു ആത്മസഖീ ഞാന്‍ വന്നു
മൃദുമൊഴികേള്‍ക്കാന്‍ ഒന്നുതൊടാന്‍
കരള്‍ കുമ്പിളുമായ് ഞാന്‍ നില്‍പ്പൂ
മനസ്സിന്‍ ചെപ്പു തുറന്നൊന്നു നോക്കാന്‍
എന്‍ തോഴനെന്തേ കഴിയാത്തൂ?
കഷ്ടം നീയൊരു പാവം

പരിഭവമോ പരിരംഭണമോ എന്‍
പ്രിയനിതിലേതു പ്രിയം പറയൂ.......

നിന്‍ ചൊടിയില്‍ കളിവാക്കോ നെഞ്ചില്‍
കരിങ്കല്ലോ കാരിരുമ്പോ?
വേഴാമ്പല്‍ പോല്‍ നീര്‍മണികള്‍ക്കായ് പരവശനാം ഞാന്‍ നില്‍പ്പൂ
നിര്‍ദ്ദയവാക്കുകള്‍ പൊതിഞ്ഞൊരെന്‍
മൃദു നെഞ്ചമിതെന്തേ കാണാത്തൂ
പാവം മാധവ ഹൃദയം


പരിഭവമോ പരിരംഭണമോ എന്‍
പ്രിയനിതിലേതു പ്രിയം പറയൂ.......

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts