ഒരു കുടം കുളിരുമായ്
തങ്കനിലാവ്
Oru Kudam Kulirumaay (Thanka Nilavu)
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ ,സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:27.
 
ഒരു കുടം കുളിരുമായ് അരികിൽ നീ അണയുമോ
അലസമായ് അമൃതമായ്
നീയെൻ മൺവീണയിൽ മൂളും ശ്രീരാഗമായ്
ഏതോ സായന്തനം പോലെ ദൂരെ
(ഒരു കുടം..)

മൂവന്തിത്തോപ്പിൽ മേയുന്ന കാറ്റിൽ നിന്നെത്തേടി ഞാൻ
ഓ മുറ്റത്തെ പൂവിൻ മന്ദാരപൂവിൽ നിന്നെത്തേടി ഞാൻ
മഴമേഘത്തോപ്പിൽ നീ മിന്നിയോ
മഴവില്ലിന്നൂയൽ നീയാടിയോ
കണ്ണോരം കാണുന്നതെന്നാണോ
കാണാപ്പൂ പൊൻ താരമേ
(ഒരു കുടം..)

സ്വർണ്ണ മയൂരങ്ങൾ പൊൻ പീലി വീശും വർണ്ണ രാജിയിൽ
ഓ നിൻ മടിത്തട്ടിൽ തല ചായ്ച്ചുറങ്ങാൻ മോഹം കൊള്ളവേ
ഒരു കുഞ്ഞിക്കാറ്റായ് നീ പോരുമോ
കുളിർ മഞ്ഞിൻ തൂവൽ നീ നൽകുമോ
എല്ലാം എൻ ഏകാന്ത സ്വപ്നങ്ങളായ്
നീയെന്റെ നിഴൽ മാത്രമായ്
(ഒരു കുടം..)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts