പാൽക്കടലിൽ
അമ്പാടി വാനമ്പാടി
Paalkadalil (Ambaadi Vaanampaadi)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനചേന്ദമംഗലം രാധാകൃഷ്ണൻ
ഗായകര്‍കെ എസ് ചിത്ര
രാഗംആഭേരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:25.

പാല്‍ക്കടലില്‍ പള്ളി കൊള്ളും പങ്കജാക്ഷന്‍-
ത്രിക്കൺ‍ പാര്‍ത്തിടായ്കില്‍ വ്യര്‍ത്ഥമായെന്‍ മര്‍ത്യ ജീവിതം (2)
പാപകര്‍മമൊന്നിനാല്‍ പാരിലിത്ര കാലമേ-
പാഴ്ക്കിനാക്കളല്ലാതെ കണ്ടതൊന്നുമില്ല ഞാന്‍ (2)
(പാല്‍ക്കടലില്‍)

പാതിരാവിലും യമുനാതീരമാകെ വേണുവാല്‍-
പാവനത്വമാര്‍ന്നിടും ഗാനമായി മാറ്റി നീ (2)
പാരവശ്യമോടെ നിന്‍ പ്രേമമോര്‍ത്തിടാതെയെന്‍-
പാതി ജന്മവും വൃഥാ പോക്കി മണ്ണിലീ വിധം (2)
(പാല്‍ക്കടലില്‍)

പാടു പെട്ടു ഏറെ ജന്മം നേടി വച്ച നിന്‍ കൃപ-
പത്രമാക്കി ഇന്നു നിന്‍ ദിവ്യനാമം പാടുവാന്‍ (2)
പാഹി പാഹി ശ്രീ ഹരേ എന്‍ പ്രാണനാഥനായ-
നിന്‍ പാദകാരില്‍ വീണോരെന്നെ ഏറ്റിടണമേ പ്രഭോ (2)
(പാല്‍ക്കടലില്‍)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts