ഹരിഹരാത്മജ
പടിപൂജ
Hariharathmaja (Padipooja)
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍പി ജയചന്ദ്രൻ
രാഗംസിന്ധു ഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: February 11 2021 03:37:35.
ഹരിഹരാത്മജ പാദ പത്മം തഴുകിടും കാറ്റേ...
ശബരിമാമല തൊഴുതിറങ്ങി വരുമിളം കാറ്റേ...
ഇവിടെ നിന്നെ കാത്തു നില്‍പ്പൂ ഞങ്ങള്‍ അവിരാമം...
ഇനിയുമിനിയും പാടിടാവു സ്വാമിതന്‍ നാമം...

നിന്‍റെ കൂമ്പിയ കൈക്കുടന്നയില്‍ തീര്‍ത്ഥ ജലമാണോ...
അന്‍പെഴുന്നൊരു തമ്പുരാനേ പുണര്‍ന്ന നെയ്യാണോ...
നിന്‍റെ ചിറകില്‍ കളഭ ചന്ദന പരിമളം താനോ...
നിന്‍റെ ചൊടിയില്‍ കീര്‍ത്തനങ്ങളിലൂറിടും തേനോ...

മലകള്‍ താണ്ടി പുഴകള്‍ താണ്ടി എത്തിടും കാറ്റേ...
നലമോടിവിടെ ഭജിയ്ക്കാനായി വന്നിടും കാറ്റേ...
നിന്‍റെ മിഴിയില്‍ ഇന്ദ്രനീലം പൂത്ത തെളിവാണോ...
മംഗല്യ കതിര്‍ ചൂടും ഉത്രം തന്നൊരൊളിയാണോ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts