ശബരിമലേ നിന്റെ
എന്റെ പൊന്നു സ്വാമിക്ക്
Sabarimale Ninte (Ente Ponnu Swaamikku)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംമാണ്ഡ്‌
ഗാനത്തിന്റെ വരികള്‍
Last Modified: November 23 2023 15:18:20.
ശബരിമലേ നിന്റെ മടിയിലിരിയ്മ്പോൾ സ്വാമിയും ഞാനും ഒരുപോലെ(2)
സ്വാമിയ്ക്ക് നറുനെയ്യാലഭിഷേകം അടിയനു കണ്ണീരാലഭിഷേകം
ആഴക്കു കണ്ണീരാൽ അഭിഷേകം

(ശബരിമലേ....)

അയ്യന്റെ മുടിയിൽ സ്വർണ്ണകിരീടം അടിയന്റെ മുടിയിൽ അഴലിന്റെ ഇരുമുടിയും(2)
അവിടുത്തെ തൃക്കാൽക്കൽ
സ്വർണ്ണത്തിൻ പാദുകങ്ങൾ അടിയന്റെ കാൽക്കലോ കരിമുള്ളുകൾ(2)
നോവുകൾ നീറുമീ വിഷമുള്ളുകൾ

ശബരിമലേ....)

അവിടുന്നിനെന്നും തിരുവമൃതേത്ത് അടിയന്റെ അത്താഴമഴുകുന്ന ബലിച്ചോറ്(2)
ഭഗവാന് തിരിവെയ്‌ക്കാൻ സൂര്യചന്ദ്രന്മാർ അടിയന്റെ നെഞ്ചിലോ തീപ്പന്തങ്ങൾ(2)
ആളുമീ വേനലിൻ തീപ്പന്തങ്ങൾ

(ശബരിമലേ....)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts