ഗണനാഥന്നനുജന്‍ നീ
മകരസംക്രമം
Gananadhannanujan Nee (Makarasankramam)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംജയ വിജയ
ഗാനരചനബിച്ചു തിരുമല
ഗായകര്‍ജയ വിജയ
രാഗംആനന്ദഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: April 26 2012 09:03:03.
 
ഗണനാഥന്നനുജന്‍ നീ
ഗുഹനാഥന്നനുജന്‍ നീ
ഹരിനന്ദന ഹരനന്ദന ദേവാ
(ഗണനാഥന്നനുജന്‍ )
ശബരീഗിരിതടവാസകുമാരാ
ശരണം അയ്യപ്പശരണം (2)

പുലിമേലേയമരും നിന്‍
തിരുരൂപം മനസ്സില്‍ വ -
ന്നൊരു നേരം നിറയേണം നാഥാ
(പുലിമേലേ )
വില്ലാളിവീരന്‍ നീ
വീരമണികണ്ഠന്‍ നീ
വിന തീര്‍ത്തിവനഭയം തരികയ്യാ നീ
(വില്ലാളി )
ശരണം അയ്യപ്പശരണം (2)
(ഗണനാഥന്നനുജന്‍ )

പല നാള്‍ ഞാന്‍ ചെയ്തോരപരാധങ്ങളെയെല്ലാം
ഇരുമുടിയില്‍ നിറതേങ്ങയാക്കി
(പല )
തിരുമുമ്പില്‍ സാഷ്ടാംഗം പ്രണമിച്ചു സമര്‍പ്പിക്കാം
കലികാലപ്പൊരുളേ കാത്തരുളേണേ
(തിരുമുമ്പില്‍ )
ശരണം അയ്യപ്പശരണം (2)
(ഗണനാഥന്നനുജന്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts