ദിക്കുബലി നടക്കുമ്പോൾ
കരിയ്ക്കകത്തമ്മ
Dikkubali nadakkumpol (Karikkakathamma)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:20.
ദിക്കുബലി നടക്കുമ്പോൾ പണ്ടുപണ്ട്
എട്ടുദിക്കുകളും കൈവണങ്ങിടുമമ്മയെ കണ്ട്
ഇഷ്ടനാമമുരുക്കഴിക്കും കിളികളെക്കൊണ്ട്
അന്നും രക്തഗുരുതി കലക്കിവയ്ക്കാൻ കടലടുത്തുണ്ട്

ചണ്ഡമുണ്ഡാസുരന്മാർ‌തൻ മാർ പിളർന്നു തിളച്ച രക്തം
രണ്ടു കൈയ്യാൽ കോരിയമ്മ കുടിച്ചതിൻ ശേഷം
തൃപ്തിയാർന്നു കമിഴ്‌ത്തിവച്ചൊരു കിണ്ണമാകാശം
അതിൽ‌നിന്നിറ്റുവീഴുകയാണു രക്തകണങ്ങളനുനിമിഷം

ലോകരക്ഷയ്ക്കവതരിച്ചൊരു മായികേ നിൻ മഹിതചരിതം
ശോകനാശകമഭയവരദം ശുഭകരം തായേ
അഷ്ടബാഹുക്കളിലുമണിയുമൊരു ആയുധാഗ്നിയിൽ നീ
ഭഗവതി, ഭസ്മമാക്കുക സകലദുരിതവുമുഗ്രചാമുണ്ഡീ
(ദിക്കുബലി)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts