ഈ ബലിപീഠത്തിൽ
ഗോഡ് ബ്ലെസ്സ് യൂ
Ee Balipeedathil (God Bless You)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംപീറ്റർ ചേരാനല്ലൂര്‍
ഗാനരചനബേബി ജോണ്‍ കലയന്താണി
ഗായകര്‍കെസ്റ്റര്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 04 2012 04:05:15.

ഈ ബലിപീഠത്തിൽ ഏകിടുന്നു ഞാൻ
ഏകാന്ത ശൂന്യമാം എന്റെ ജീവിതം
നിറമിഴിപൂക്കളും സങ്കടങ്ങളും
അവിടുത്തെ കാസയിൽ കാഴ്ചയേകുന്നു

ഉരുകുമെൻ ജീവനിൽ മഞ്ഞുതുള്ളി പോൽ
അരികിലണഞ്ഞിടൂ എന്റെ സ്നേഹമേ (2)
കരളിലെ നൊമ്പരം ഒന്നു കാണുവാൻ
വിരൽ തൊട്ടു സ്നേഹമായ് സൗഖ്യമേകുവാൻ
തിരുമുറിപ്പാടിലായ് ചേർത്തിടേണമേ
(ഈ ബലിപീഠത്തിൽ..)

വഴി മറന്നെത്രയോ ദൂരെ നീങ്ങി ഞാൻ
അവിടുത്തെ വാക്കുകൾ മറന്നകന്നു പോയ് (2)
മടങ്ങി വരുന്നു ഞാൻ എന്റെ ദൈവമേ
നിറമനസ്സോടിതാ നിന്റെ സന്നിധേ
അലിവോടേ എന്നെ നീ സ്വീകരിക്കണേ
(ഈ ബലിപീഠത്തിൽ..)
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts