മന്ഥരമായീടുന്ന
വിഷ്ണുഗീതം
Mandaramayidunna (Vishnu Geetham)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംശുദ്ധധന്യാസി
ഗാനത്തിന്റെ വരികള്‍
Last Modified: October 29 2022 17:13:11.
മന്ഥരമായീടുന്ന മന്താനം പാലാഴിയില്‍
മന്ദം മന്ദം പണ്ടങ്ങു താണൊരുനേരത്തിങ്കല്‍
ആമയായ് വന്നുയര്‍ത്തി ആദിദേയന്‍മാര്‍ തന്‍റെ
ആമയമെല്ലാം തീര്‍ത്ത ആദിനാഥാ നമസ്തേ

മന്മനമാതംഗത്തിന്‍ സിന്ധുവിലാഴും നേരം
സന്മയാ നിന്‍ കാരുണ്യം എന്നില്‍ ചൊരിക വേണം
മൃത്യുവേ മൃതമാക്കും അമൃതു നേടാനെന്‍ ഹൃത്താം
മത്തിന്‍റെ ആകാരമാം എത്തണമേ നമസ്തേ

ദുര്‍മദത്താലെ മാര്‍ഗം മദ്ധ്യത്തില്‍ മുട്ടും നേരം
ശ്രീഗരുഡാരൂഡാ നീ പോംവഴി കാട്ടീടേണം
ശക്തിക്ഷയിക്കേ ലക്ഷ്യപ്രാപ്തിയിലെത്തിക്കേണം
മുക്തി സംദായകനാം സഹസ്രബാഹോ നമസ്തേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts