മനസു:ഖം
എല്ലാം സ്വാമി
Manassukham (Ellaam Swami)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനജി നിശികാന്ത്
ഗായകര്‍പി ജയചന്ദ്രൻ
രാഗംചെഞ്ചുരുട്ടി
ഗാനത്തിന്റെ വരികള്‍
Last Modified: July 16 2012 03:32:47.

മനസുഖം തേടുന്ന മനസുകളേ
മണികണ്ഠ സ്വാമിയെ ഭജിക്കൂ
മകരത്തിൻ കുളിർ ചൂടും മഹിതമാം പമ്പയിൽ
മുങ്ങി നീരാടി മാമല ചവിട്ടൂ
ആ മല വാഴുമയ്യപ്പ പദം നമിക്കൂ
(മനഃസുഖം..)

മാനവമൈത്രി തൻ സത്താണവൻ
വിശ്വസ്നേഹത്തിന്നൊളി തൂകും മുത്താണവൻ
ഗുരുവാണവൻ മാരഹരനാണവൻ
കോടി ഹൃദയങ്ങൾക്കാശ്വാസ നിധിയാണവൻ
ശരണം ശരണമയ്യപ്പാ സ്വാമി ശരണം അയ്യപ്പാ
(മനഃസുഖം..)

വാവരു സ്വാമിക്ക് സഖനാണവൻ
വേദവാരിധി താണ്ടിയ പൊരുളാണവൻ
വിധിയാണവൻ വിശ്വഗതിയാണവൻ
ആത്മവേദനയ്ക്കൗഷധപ്പാലാണവൻ
ശരണം ശരണമയ്യപ്പാ സ്വാമിശരണം അയ്യപ്പാ
(മനഃസുഖം..)
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts