പമ്പേ നദിയാമംബേ
എല്ലാം സ്വാമി
Pambe Nadhiyaamambe (Ellaam Swami)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനജി നിശികാന്ത്
ഗായകര്‍പി ജയചന്ദ്രൻ
രാഗംചക്രവാകം
ഗാനത്തിന്റെ വരികള്‍
Last Modified: July 16 2012 03:24:22.

പമ്പേ നദിയാമംബേ പാപമമ്പേ തീർക്കുമംബേ
നിന്നെ നമിച്ചെത്ര നിരവധി ജന്മങ്ങൾ നിർമ്മലമാകുന്നൂ
ഇഹപര നിർവൃതി നേടുന്നു
(പമ്പേ നദിയാം..)

നിന്നിളം കാറ്റേറ്റാൽ പരിമളം തൂകാത്ത
നിർഗന്ധ സൂനങ്ങളുണ്ടോ
നിന്നിൽ നീരാടിയാൽ നിർവാണമടയാത്ത
ദേഹവും ദേഹിയുമുണ്ടോ
അയ്യപ്പ ചരിതത്തിൻ ആർദ്രതയിൽ നീയും
അനശ്വരയാകുന്നു ആശ്രിതർക്കാശ്രയമാകുന്നു
(പമ്പേ നദിയാം..)

നിൻ ദിവ്യതീർത്ഥം തൻ നിറുകിൽ തളിക്കാതെ
നിസ്വനു സ്വപ്നങ്ങളുണ്ടോ
നിന്നെ വണങ്ങാതെ പൊന്നമ്പലം വാഴും
അയ്യനെക്കാണുവാനാമോ
കാലങ്ങളായ് സ്വാമിസേവയാൽ നീയൊരു
പാലാഴിയാകുന്നൂ ഭക്തനു ഭാഗീരഥിയായിടുന്നു
(പമ്പേ നദിയാം..)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts