നീലിമല
ശബരിമല യാത്ര
Neeli Mala (Sabarimala Yaathra)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംകെ വി മഹാദേവന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍ജോളി അബ്രഹാം ,കോറസ്‌
രാഗംകാപ്പി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:08.
 
നീലിമല കയറിപ്പോകും കന്നി അയ്യപ്പാ
നിന്റെ കാലിന്നു കല്ലും മുള്ളും ഇന്നു പൂമെത്ത
അപ്പാച്ചിമേടു താണ്ടിപ്പോകാൻ
പാദബലം തരണേ
അയ്യനേ നിൻ ഇരുമുടി താങ്ങാൻ
ദേഹബലം തരണേ
(നീലിമല...)

ദേവൻ ശരണം ദേവി ശരണം
അയ്യൻ ശരണം അംബാ ശരണം
ശബരി ദുർഗ്ഗാംബാ മന്ത്രം മനസ്സിലോർമ്മിക്കാം
ശബരിപീഠത്തിൻ മുൻപിൽ താണു കുമ്പിടാം
സ്വാമിപാദം തേടി നീങ്ങി
ശരംകുത്തിയാലിൻ പൂനിഴലിൽ
പ്രദക്ഷിണമായ് വന്നു തൊഴുതിടാം
ദേവൻ ശരണം ദേവി ശരണം
അയ്യൻ ശരണം അംബാ ശരണം
(നീലിമല...)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts