രാധേ പിണക്കമാണോ
ഹരിചന്ദനം
Radhe Pinakkamanoo (Harichandanam)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംആഭേരി
ഗാനത്തിന്റെ വരികള്‍
Last Modified: September 26 2017 05:53:10.
 
രാധേ പിണക്കമാണോ കണ്ണനെ കാണാന്‍ തിടുക്കമായോ (2)
പരിഭവം കാട്ടി നീ മിഴിമുന നീര്‍ത്തിയാല്‍
കാണില്ലവന്‍ മായക്കണ്ണനല്ലേ
നിന്റെ പ്രാണനല്ലേ രാഗലോലനല്ലേ
(രാധേ )
രാധേ പിണക്കമാണോ കണ്ണനെ കാണാന്‍ തിടുക്കമായോ

നീ കോര്‍ത്ത മാലയും നീ നീട്ടും വെണ്ണയും
ഏറ്റുവാങ്ങീടുവാന്‍ വൈകിയെന്നോ
(നീ )
വികൃതിയിലെങ്ങോ മറഞ്ഞിരിപ്പൂ
നിന്റെ വിനയവും ഭക്തിയും ഇഷ്ടമല്ലേ
ഉള്ളില്‍ നിറയുന്ന സ്നേഹവും അറിയുകില്ലേ
രാധേ പിണക്കമാണോ കണ്ണനെ കാണാന്‍ തിടുക്കമായോ

നീ പണ്ടു കരുതിയ മയില്‍പ്പീലിത്തുണ്ടുകള്‍
വനമാലിക്കെന്തേ നല്‍കിയില്ലേ
(നീ )
നീ പാടി നിര്‍ത്തിയ അഷ്ടപതിഗാനം
വീണ്ടൊന്നു പാടി വിളിച്ചീടുമോ
എങ്കില്‍ വരുമവന്‍ പൊന്നോടക്കുഴലുമൂതി
(രാധേ )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts