ശിവ സുപ്രഭാതം
സദാശിവം
Siva Suprabhaatham (Sadashivam)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംരാഗമാലിക
ഗാനത്തിന്റെ വരികള്‍
Last Modified: March 23 2022 17:05:25.
കൈലാസവാസ ശിവശങ്കര ദേവ ദേവ
ശൈലെന്ദ്രനന്ദിനീ പതേ!, ഹര നീലകണ്ഠ
ശ്രീയാര്‍ന്ന താവക മുഖാംബുജ ദര്‍ശനത്താല്‍
ശ്രീമത് ധരിത്രി കനിവോടരുളുന്നു...ശിവസുപ്രഭാതം!

ഓം നമഃ ശിവായ! ഓം നമഃ ശിവായ! ഓം നമഃ ശിവായ! ഓം നമഃ ശിവായ!

കാരുണ്യവാരനിധിയാകിയ ത്രിസശൂലധാരി
കാമന്‍റെ അന്ധകനായ് വിളങ്ങും ത്രിലോചനായ!
കാണേണമെന്മനസി നിന്‍ പ്രിയരൂപമെന്നും
കലികാല ദോഷ നിവാരണ ശംഭുവേ!...ശിവസുപ്രഭാതം!

ഓം നമഃ ശിവായ! ഓം നമഃ ശിവായ! ഓം നമഃ ശിവായ! ഓം നമഃ ശിവായ!

പാരിന്നുമെന്നതുപോല്‍ മമ ഊരിന്നും എന്നും എന്നും –
നാരായവേരായ് അനിശം വിലസുന്ന ശംഭോ
നേരായ് ചലിപ്പതിന്നു നെയ്തിരി ദീപമേകും
നരജന്മ മോചന ഗുണാംബുധിയേ!... ശിവസുപ്രഭാതം!

ഓം നമഃ ശിവായ! ഓം നമഃ ശിവായ! ഓം നമഃ ശിവായ! ഓം നമഃ ശിവായ!

ഖോരാന്ധകാര പരിപൂരിത രത്ഥ്യ തന്നില്‍
നേരേ വരും അരികുല സഞ്ചയ ദുര്‍ഗുണത്തെ
സാരള്യമേ! അഖിലവും ആറ്റി മേന്മേല്‍
സംരക്ഷയേകു ശരണാഗതരക്ഷകാ!... ശിവസുപ്രഭാതം!

ഓം നമഃ ശിവായ! ഓം നമഃ ശിവായ! ഓം നമഃ ശിവായ! ഓം നമഃ ശിവായ!

ഈടാര്‍ന്നു വായ്ക്കും അതിഭീകര ദുര്‍ഭയത്തെ
പാടേയകറ്റി സുഖസുന്ദര ജീവിതത്തില്‍
ആടാത്ത ഭക്തിമലര്‍ പൂത്തൊരു മാനസത്തേ
നേടാന്‍ തുണയ്ക്ക ജഗദീശ്വര!... ശിവസുപ്രഭാതം!

ഓം നമഃ ശിവായ! ഓം നമഃ ശിവായ! ഓം നമഃ ശിവായ! ഓം നമഃ ശിവായ!

കുറ്റങ്ങളേറേ അറിയാതെയറിഞ്ഞുമേ ഞാന്‍
ഏറ്റം നടത്തി മമ ജീവിത കര്‍മ്മമാര്‍ഗേ
എന്താകിലും അടിയനതേറ്റുപറഞ്ഞിടുമ്പോൾ
സന്താപമാറ്റി ഭയഭക്തി ചൊരിഞ്ഞിടൂ!... ശിവസുപ്രഭാതം!

ഓം നമഃ ശിവായ! ഓം നമഃ ശിവായ! ഓം നമഃ ശിവായ! ഓം നമഃ ശിവായ!

അസ്വസ്ത്ഥമായ നരജീവിതബന്ധനത്തില്‍
ആപത്തിനാല്‍ മാനസപീഢയേല്‍ക്കെ
അപ്രാപ്യമല്ലാത്തൊരു ശാശ്വത ഭക്തിമാര്‍ഗ്ഗം
ഒന്നേന്നിതാന്ത ഭജനം!... ശിവസുപ്രഭാതം!

ഓം നമഃ ശിവായ! ഓം നമഃ ശിവായ! ഓം നമഃ ശിവായ! ഓം നമഃ ശിവായ!

ആരാര്‍ക്ക് സ്വന്തം മനുജനൊരു ബന്ധുവാര്
ആരണ്യന്‍! മിത്രങ്ങളെയാരറിഞ്ഞു
നേരായതെന്ത് അത് സത്യധര്‍മ്മം
നേരെ പുലര്‍ന്നീടുകില്‍ ധന്യം!... ശിവസുപ്രഭാതം!

ഓം നമഃ ശിവായ! ഓം നമഃ ശിവായ! ഓം നമഃ ശിവായ! ഓം നമഃ ശിവായ!

പത്മാസനത്തില്‍ അമരും സദാശിവാ!
പാണിദ്വയത്തില്‍ വെച്ച കൂവളപത്രമെല്ലാം
പാദാരവിന്ദങ്ങളില്‍ അര്‍ച്ചന ചെയ്യുമെന്‍റെ
പാപങ്ങള്‍ പോക്കി വരമേകുക!... ശിവസുപ്രഭാതം!

ഓം നമഃ ശിവായ! ഓം നമഃ ശിവായ! ഓം നമഃ ശിവായ! ഓം നമഃ ശിവായ!

ത്രെയിമൂര്‍ത്തികള്‍ക്കും അധിനായകനായ ശംഭോ!
ത്രിക്കണ്ണില്‍ അഗ്നിയേ നിറച്ചൊരു ക്ഷിപ്രകോപി
ത്രൈലോക്യനാഥ! പരിപാലയ! പാഹി! പാഹി!
തത്ത്വാധിപ! നടനകോവിദ!... ശിവസുപ്രഭാതം!

ഓം നമഃ ശിവായ! ഓം നമഃ ശിവായ! ഓം നമഃ ശിവായ! ഓം നമഃ ശിവായ!

പാമ്പന്പിനോട് പുലിചര്‍മ്മവും എന്തുബിംബം
ചാമ്പല്‍ ജടാമകുടേ ഗംഗയുമേറ്റിയോനെ!
ശൂലം കപാല തുടിമാന്മഴു യോഗദണ്ഡും
അന്പോടണീഞ്ഞ പ്രഭുവേ!... ശിവസുപ്രഭാതം!

ഓം നമഃ ശിവായ! ഓം നമഃ ശിവായ! ഓം നമഃ ശിവായ! ഓം നമഃ ശിവായ!

ഓംകാരമൂര്‍ത്തി ശുഭകാരക ദീനബന്ധോ!
ഔന്നത്ത്യനായ ഭിഷ്ഗ്വരന്‍ അന്നദാതാ!
ധാത്രിക്ക് രക്ഷകനായ് വാസുകി തന്‍ വിഷത്തെ
ധീരം ഭുജിച്ച ഭഗവാന്‍!... ശിവസുപ്രഭാതം!

ഓം നമഃ ശിവായ! ഓം നമഃ ശിവായ! ഓം നമഃ ശിവായ! ഓം നമഃ ശിവായ!

പാര്‍ത്ഥന്ന് പാശുപതാസ്ത്രവുമന്പോടേകി
പാലിച്ച ഭൂതിവിഭൂഷണ! ത്വത്പദാബ്ജം
പാര്‍ക്കും എന്‍ കണ്കളില്‍ ആ പ്രിയ രൂപമെന്നും
ലാസ്യം നടത്തിടണേ നടരാജ!... ശിവസുപ്രഭാതം!

ഓം നമഃ ശിവായ! ഓം നമഃ ശിവായ! ഓം നമഃ ശിവായ! ഓം നമഃ ശിവായ!

യജ്ഞസ്വരൂപ! ശ്രിതപാലക! വേദമൂര്‍ത്തേ!
ശ്രീപാര്‍വ്വതിക്കു തനു പാതിപകര്‍ന്ന ദേവ!
ദിവ്യായ ധര്‍മ്മ പരിപാലയ നന്ദികേശ!
ദേവായ ദേവ! ദിഗംബര!... ശിവസുപ്രഭാതം!

ഓം നമഃ ശിവായ! ഓം നമഃ ശിവായ! ഓം നമഃ ശിവായ! ഓം നമഃ ശിവായ!

മാരാരിയായ ഭഗവാന്‍! ഞാന്‍ ഭവസാഗരത്തില്‍
മറ്റാരുമേ തുണയെഴാതുഴലും വേളയിങ്കല്‍
കാലാന്തക! മൃതിദോഷഭയങ്ങളാറ്റി
കാക്കേണമെന്നെ അനിശം!... ശിവസുപ്രഭാതം!

ഓം നമഃ ശിവായ! ഓം നമഃ ശിവായ! ഓം നമഃ ശിവായ! ഓം നമഃ ശിവായ!

സേവിപ്പവര്‍ക്കു വരമങ്ഗലദായിയാം നിന്‍
ശ്രീയാര്‍ന്ന സുസ്മിത ദര്‍ശന സൌഭഗത്തെ
സായൂജ്യമോടെ നുകരാന്‍ ശ്രീപരമേശ്വരാ നീ
സാമോദമോടെ തുണയേകുക!... ശിവസുപ്രഭാതം!

ഓം നമഃ ശിവായ! ഓം നമഃ ശിവായ! ഓം നമഃ ശിവായ! ഓം നമഃ ശിവായ!

നേരും നിലാവും ഒഴുകീടണമെന്‍റെയുള്ളില്‍
കാരുണ്യമോടെ വിനയാന്വിത ഭാവമേകു!
ആരും കൊതിക്കുമൊരു സദ്ഗുണ സൌകുമാര്യം
പാരം ചൊരിഞ്ഞിടണമേ!... ശിവസുപ്രഭാതം!

ഓം നമഃ ശിവായ! ഓം നമഃ ശിവായ! ഓം നമഃ ശിവായ! ഓം നമഃ ശിവായ!

കാലാതിവര്‍ത്തി! കരുണാമയ! കര്‍മ്മബന്ധോ!
കൈവല്യദായകന്‍! അനന്യന്‍! അമരപ്രഭോ! നിന്‍
കൈലാസമാക്കി മമ മാനസവാസിയാകാന്‍
കൈകൂപ്പി നില്‍പൂ! സദാശിവാ!... തവ സുപ്രഭാതം!

ഓം നമഃ ശിവായ! ഓം നമഃ ശിവായ! ഓം നമഃ ശിവായ! ഓം നമഃ ശിവായ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts