ഒരു വർഷം പൊയ്പ്പോയ [M]
മംഗല്യത്താലി
Oru varsham Poypoya [M] (Mangalyathaali)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി ,ചിറ്റൂർ ഗോപി ,ശ്രീമൂലനഗരം പൊന്നൻ
ഗായകര്‍എം ജയചന്ദ്രന്‍
രാഗംമായാമാളവഗൗള
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:16.
ഒരു വര്ഷം പോയ്‌പോയതറിഞ്ഞില്ല
നട അടഞ്ഞു കിടന്നതും അറിഞ്ഞില്ല ഇന്നിവിടെ തൊഴുതു നില്‍കുമ്പോള്‍
അമ്മയെ ഇന്നലെ കണ്ടതു പോലെ ഞാന്‍ എന്നും കാണുന്നതു പോലെ (ഒരു വര്ഷം)

അമ്മയെ കാണാത്ത നാളില്ല ഞാനെന്നമ്മയെ ഓര്‍ക്കാത്ത നേരമില്ല(2)
പൊയ്പോയ പതിനൊന്നു മാസം കേവലം പതിനൊന്നു നിമിഷം പോലെ
ഓടി മറയുന്ന നിഴലെന്ന പോലെ (ഒരു വര്ഷം)

അമ്മ തന്‍ കാരുണ്യമോര്‍ത്താല്‍ ഇന്നുമാറിയാതെ ഞാനും വിതുമ്പും (2)
അത് കണ്ടാലരികത്തു വന്നെന്നെ തഴുകുന്ന അമ്മ തന്‍ മിഴികളും തുളുമ്പും
അത്ര ആര്‍ദ്രമാണമ്മ തന്‍ ഹൃദയം (ഒരു വര്ഷം)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts