വിശദവിവരങ്ങള്‍ | |
വര്‍ഷം | 2005 |
സംഗീതം | എം ജി രാധാകൃഷ്ണന്‍ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | എം ജി ശ്രീകുമാർ |
രാഗം | രാഗമാലിക |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:31:15.
ഓടക്കുഴലേ ഓടക്കുഴലേ ഓമനത്താമരക്കണ്ണന്റെ ചുംബന- പ്പൂമധു നുകര്‍ന്നവളെ ... രാഗിണി നീയനുരാഗിണി മറ്റൊരു രാധയോ...രുഗ്മിണിയോ... (ഓടക്കുഴലേ...) എത്ര മധുമയ ചുംബനപുഷ്പങ്ങള്‍ ചാർത്തിച്ചു നിന്നെ കണ്ണന്‍ .. എത്ര മധുമയ ചുംബനപുഷ്പങ്ങള്‍ ചാർത്തിച്ചു നിന്നെ കണ്ണന്‍ .. ആനന്ദഭൈരവി രാഗനിലാവായ് നിന്‍ ആത്മാവലിഞ്ഞൊഴുകി...ആത്മാവലിഞ്ഞൊഴുകി... (ഓടക്കുഴലേ...) കണ്ണന്റെ കൈയിലെ പുല്ലാങ്കുഴലില്‍ നീ പുണ്യവതിയല്ലോ.... കണ്ണന്റെ കൈയിലെ പുല്ലാങ്കുഴലില്‍ നീ പുണ്യവതിയല്ലോ.... മോഹനരാഗ സുധാരസത്തിന്നായ് നീ ദാഹിച്ചു നില്‍ക്കയല്ലോ.... നീ ദാഹിച്ചുനില്‍ക്കയല്ലോ (ഓടക്കുഴലേ...) പൊന്നംഗുലികളാൽ നിന്‍ കണ്ണുപൊത്തുമ്പോൾ നിന്നെ തഴുകിടുമ്പോള്‍ പൊന്നംഗുലികളാൽ നിന്‍ കണ്ണുപൊത്തുമ്പോൾ നിന്നെ തഴുകിടുമ്പോള്‍ നീലാംബരീരാഗ നീഹാരശീകര- മാലകള്‍ നീ അണിവൂ... മാലകള്‍ നീ അണിവൂ... (ഓടക്കുഴലേ...) | |